കോ​ന്നി നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ
Friday, November 15, 2024 4:28 AM IST
കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ൽ ര​ണ്ട് വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി കെ.യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.​ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം കൃ​ഷി വ​കു​പ്പി​ന്‍റെ അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി​യി​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ൽ വ്യ​വ​സാ​യ വ​കു​പ്പ് അ​നു​വ​ദി​ച്ച 23 സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി സെ​ൻ​ട്ര​ൽ ബ​സാ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 ഏ​ക്ക​ർ ഭൂ​മി​യി​ലു​മാ​ണ് വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പ്ര​ത്യ​ക്ഷ​ത്തി​ലും പ​രോ​ക്ഷ​ത്തി​ലു​മാ​യി 2000 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കും.

എ​ച്ച്എ​ൽ​എ​ൽ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി​യി​ൽ ആ​രം​ഭി​ക്കു​ന്ന വ്യ​വ​സാ​യ പാ​ർ​ക്കി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​പ്പി​വെ​ള്ള നി​ർ​മാ​ണ ക​മ്പ​നി​യും സ​ർ​ജി​ക്ക​ൽ ഗ്ലൗ​സ്, ബ്ല​ഡ്‌ സ്റ്റോ​റേ​ജ് ബാ​ഗ്, സ​ർ​ജി​ക്ക​ൽ മാ​സ്ക് നി​ർ​മാ​ണ ക​മ്പ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ടൗ​ൺ ഷി​പ്പ് സ്ഥാ​പി​ക്കു​ന്ന​ത്തിന്‍റെ ഭാ​ഗ​മാ​യി വി​ശാ​ല​മാ​യ മാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും.

ചി​റ്റാ​റി​ൽ ആ​രം​ഭി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ സി​മ​ന്‍റ് കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് യൂ​ണി​റ്റ്, അ​ഗ്രി​ഗേ​റ്റ് സി​മ​ന്‍റ് യൂ​ണി​റ്റ്, വി​വി​ധ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ യൂ​ണി​റ്റു​ക​ൾ, പ്ലാ​സ്റ്റി​ക് ഉ​പ​ക​ര​ണ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യ​വ ആ​ദ്യഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. വ്യ​വ​സാ​യ പാ​ർ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു മ​ൾ​ട്ടി സൂ​പ്പ​ർ മാ​ർ​ക്ക​റ്റും ആ​രം​ഭി​ക്കും.

ചി​റ്റാ​റി​ലെ സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ 10 ഏ​ക്ക​ർ ഭൂ​മി പ​ദ്ധ​തി​ക്കാ​യി അ​നു​ബ​ന്ധ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗ​വി​യി​ലേ​ക്കു പോ​കു​ന്ന സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.