അ​ടൂ​ർ തി​രു​ഹൃ​ദ​യ പ​ള്ളി ന​വ​തി ആ​ഘോ​ഷം നാ​ളെ മു​ത​ൽ
Saturday, November 16, 2024 4:35 AM IST
അ​ടൂ​ർ: തി​രു​ഹൃ​ദ​യ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ ന​വ​തി ആ​ഘോ​ഷം നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു​വ​രെ ന​ട​ക്കും.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബ​ാന​യും കൊ​ടി​യേ​റ്റും. തു​ട​ർ​ന്നു രാ​ത്രി 11 വ​രെ ഇ​ട​വ​ക ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖ​ണ്ഡ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 18നു ​കി​ട​പ്പ് രോ​ഗി​ക​ൾ​ക്കാ​യി പ്രാ​ർ​ഥ​നാ​ദി​നാചരണം.

അ​ഞ്ചി​ന് ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. 6.30 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം അ​മ​ല തി​യേ​റ്റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന "ഉ​യി​ർ​പ്പ്’ ഡ്ര​മാ​സ്കോ​പ്പി​ക് ബൈ​ബി​ൾ നാ​ട​കം.

19നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക​യി​ലെ മു​ൻ​വി​കാ​രി​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി​യ​ർ​പ്പ​ണം. പോ​ട്ട ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ആ​ന്‍റ​ണി പ​യ്യം​പ​ള്ളി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

20നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ടൂ​ർ വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി​യും ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും. 21 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സി​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ കു​ർ​ബാ​ന. ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

22നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​യും. 23 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക പ​ട്ട​ക്കാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ​രേ​ത​ർ​ക്കു വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന​യും തു​ട​ർ​ന്നു റാ​സ​യും.

ദേ​വാ​ല​യ​ത്തി​ൽ നി​ന്നും തു​ട​ങ്ങി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, ല​ത്തീ​ൻ പ​ള്ളി കു​രി​ശ​ടി, ക​ണ്ണം​കോ​ട് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി കു​രി​ശ​ടി, റി​ല​യ​ൻ​സ് പ​മ്പ് വ​ഴി ദേ​വാ​ല​യ​ത്തി​ൽ തി​രി​കെ എ​ത്തും. തു​ട​ർ​ന്ന് ആ​കാ​ശ​ക്കാ​ഴ്ച. 24നു ​വൈ​കു​ന്നേ​രം 4.30ന് ​മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

അ​ഞ്ചി​ന് ന​വ​തി കു​ർ​ബാ​ന​യ്ക്കു യു​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30 ന് ​ന​വ​തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ക്കും.

ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്ര​പ്പോ​ലീ​ത്ത എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തുടർന്ന് ന​വ​തി​കാ​രു​ണ്യ പ​ദ്ധ​തി വി​ത​ര​ണം, സ്നേ​ഹ ഭോ​ജ​നം, കൊ​ടി​യി​റ​ക്ക്.