തീ​ർ​ഥാ​ട​ക​ർ നാ​ളെമു​ത​ൽ എ​ത്തും; നി​ല​യ്ക്ക​ലി​ൽ ഒ​രു​ക്കം പൂ​ർ​ണ​മാ​യി​ല്ല
Thursday, November 14, 2024 4:37 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന് നാ​ളെ മു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​മെ​ങ്കി​ലും പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ൽ ഒ​രു​ക്ക​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. നി​ല​യ്ക്ക​ൽ ക​വാ​ട​ത്തി​ലെ റോ​ഡു​ക​ളു​ടെ ‌ടാ​റിം​ഗ് ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി.

എ​ന്നാ​ൽ, പ​ള്ളി​യ​റ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ ടാ​ർ പൊ​ളി​ഞ്ഞ് മെ​റ്റ​ൽ ഇ​ള​കി​ക്കി​ട​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ പ​കു​തി പി​ന്നി​ട്ട​തേ​യു​ള്ളൂ. മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് വൈ​കാ​ൻ കാ​ര​ണം.

നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. 10,000 വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല​യ്ക്ക​ലി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നാ​ണ് ദേ​വ​സ്വം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ര​മാ​വ​ധി 7000 വാ​ഹ​ന​ങ്ങ​ൾ​ക്കു​വ​രെ​യാ​ണ് നി​ല​വി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ങ്കി​ൽ ശാ​സ്ത്രീ​യ​മാ​യ ന​ട​പ​ടി​ക​ൾ വേ​ണം. ഇ​തി​നാ​യി സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​വും തേ​ടി​യി​ട്ടി​ല്ല.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​ധാ​ന പാ​ർ​ക്കിം​ഗ് സ്ഥ​ല​വും നി​ല​യ്ക്ക​ലാ​ണ്. ചെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്കൊ​പ്പം നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള സ​ർ​വീ​സു​ക​ളും പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​ന്നാ​ൽ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.

കെ​എ​സ്ആ​ർ​ടി​സി യാ​ർ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന യാ​ർ​ഡു​ക​ളി​ലെ മാ​ലി​ന്യം പോ​ലും നീ​ക്കം ചെ​യ്തി​ട്ടി​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ യാ​ർ​ഡി​ൽ വ​ള​ർ​ന്ന പു​ല്ലു​ക​ൾ നീ​ക്കം ചെ​യ്ത് ശു​ചീ​ക​രി​ക്കു​മാ​യി​രു​ന്നു. ഭ​ക്ത​രെ ക​യ​റ്റു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ചെ​യ്തി​ട്ടി​ല്ല. ഭ​ക്ത​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള ജ​ർ​മ​ൻ പ​ന്ത​ലി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കി​യി​ട്ടേ​യു​ള്ളൂ. ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നു​ള്ള പൈ​പ്പു​ക​ൾ​ക്ക് ടാ​പ്പു​ക​ളി​ല്ല.

ശു​ചി​മു​റി​ക​ളു​ടെ വാ​തി​ലു​ക​ൾ പൊ​ളി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ൾ ക​യ​റി വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ടോ​യ് ല​റ്റു​ക​ളി​ലെ ക്ലോ​സെ​റ്റു​ക​ൾ പൊ​ട്ടി​ത്ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കു​ളി​ക്കു​ന്ന​തി​നു​ള​ള ഷ​വ​റു​ക​ൾ പ​ല​ഭാ​ഗ​ത്തും ഒ​ടി​ഞ്ഞ​നി​ല​യി​ലാ​ണ്.

ദേ​വ​സ്വം ബോ​ർ​ഡ് ന​ട​ത്തു​ന്ന നി​ല​യ്ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കേ​ണ്ട പ​മ്പി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. തീ​ർ​ഥാ​ട​നം തു​ട​ങ്ങു​മ്പോ​ൾ കു​റ​ഞ്ഞ​ത് പ​ത്തു പേ​രെ​ങ്കി​ലും വേ​ണ്ടി​വ​രും. നി​ല​യ്ക്ക​ലി​ലെ ടോ​യ് ല​റ്റ് കോം​പ്ല​ക്സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ർ​ത്തി​യ​യി​ല്ല. പ​ല​യി​ട​ത്തും കാ​ടു ക​യ​റി കി​ട​ക്കു​ക​യാ​ണ്.

മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​ർ കു​റ​വ്

നി​ല​യ്ക്ക​ലി​ൽ ദേ​വ​സ്വം മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​തി​രു​ന്ന​താ​ണ് ന​ട​പ​ടി​ക​ൾ വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ഒ​രു അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റും പ​ത്ത് ഓ​വ​ർ​സി​യ​ർ​മാ​രും ഒ​രു മാ​സ്റ്റ​ർ പ്ലാ​ൻ സൂ​പ്പ​ർ​വൈ​സ​റു​മാ​ണു​ള്ള​ത്.

ഒ​രു അ​സി. എ​ൻ​ജി​നി​യ​റും മൂ​ന്ന് ഓ​വ​ർ​സി​യ​ർ​മാ​രും കൂ​ടി​യു​ണ്ടെ​ങ്കി​ൽ വേ​ഗ​ത്തി​ൽ പ​ണി​ക​ൾ തീ​രും. ജോ​ലി​ക​ൾ പ​രി​ശോ​ധി​ക്കാ​നും നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും ഓ​വ​ർ​സി​യ​ർ​മാ​ർ​ക്ക് എ​ല്ലാ​യി​ട​ത്തും ഓ​ടി​യെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് എ​ട്ട് ഓ​വ​ർ​സി​യ​ർ​മാ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല.

നി​ല​യ്ക്ക​ലി​ലും പ​മ്പ​യി​ലും എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളു‌​ടെ ട​യ​റു​ക​ളി​ൽ കാ​റ്റ് കു​റ​ഞ്ഞാ​ലോ പ​ഞ്ച​റാ​യാ​ലോ പ​രി​ഹ​രി​ക്കാ​ൻ നി​ല​വി​ൽ മാ​ർ​ഗ​മി​ല്ല. നി​ല​യ്ക്ക​ലി​ലെ​യും പ​മ്പ​യി​ലെ​യും പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ കാ​റ്റു​നി​റ​യ്ക്ക​ൽ യ​ന്ത്രം ത​ക​രാ​റി​ലാ​ണ്. പ​മ്പ​യി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലും ഇ​തു പ്ര​വ​ർ​ത്തി​ച്ചി​ല്ല. പൂ​ങ്കാ​വ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തു​ന്ന മൊ​ബൈ​ൽ വ​ർ​ക് ഷോ​പ്പാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ്ര​യം.

കു​ടി​വെ​ള്ള​ം ടാ​ങ്ക​റു​ക​ളി​ലെ​ത്തി​ക്കും

നി​ല​യ്ക്ക​ലി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം വൈ​കു​ന്ന​തോ​ടെ ഇ​ക്കു​റി​യും കു​ടി​വെ​ള്ളം ടാ​ങ്ക​റു​ക​ളി​ൽ എ​ത്തി​ക്കേ​ണ്ടി​വ​രും. എ​ട്ടു​വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച പ​ദ്ധ​തി നി​ല​വി​ൽ 65ശ​ത​മാ​ന​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. നി​ല​യ്ക്ക​ലി​ൽ വ​ലി​യ മൂ​ന്ന് കോ​ൺ​ക്രീ​റ്റ് വാ​ട്ട​ർ ടാ​ങ്കു​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​കാ​റാ​യ​ത്.

മ​റ്റ് ര​ണ്ട് വാ​ട്ട​ർ ടാ​ങ്കു​ക​ളു​ടെ കോ​ൺ​ക്രീ​റ്റിം​ഗി​നു​ള്ള ക​മ്പി​ക​ൾ കെ​ട്ടു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ടിക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ല​വി​ൽ നി​ല​യ്ക്ക​ലി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പ​ന്പ​യി​ൽ നി​ന്നും ടാ​ങ്ക​ർ ലോ​റി​ക​ളി​ലാ​ണ് വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​ത്.