ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ ശി​ശുദി​നാ​ഘോ​ഷ​വും ചി​ത്രപ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി
Friday, November 15, 2024 4:28 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശു​ചി​ത്വ മി​ഷ​നും മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇം​ഗ്ലീ​ഷ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​യു​ക്ത​മാ​യി ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

സ്വ​ച്ഛ​താ ഹി ​സേ​വ 2024 കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു.

പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​നീ​ത് വ​ലം​ഞ്ചു​ഴി ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല ശു​ചി​ത്വ മി​ഷ​ന്‍ കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ഫി എ​സ്. ഹ​ക്ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൗ​ണ്ട് ബ​ഥ​നി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഏ​റെ​യു​ണ്ടാ​യി.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​വ​ര്‍​ഗീ​സ് പി. ​മാ​ത്യു, ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​അ​നൂ​പ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി. ​ജി. രാ​ജീ​വ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി എം. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.