ശ​ബ​രി​മ​ല തീ​ർ‌​ഥാ​ട​ന​കാ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെന്ന്
Friday, November 15, 2024 4:11 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് അ​ട്ട​ത്തോ​ട് മേ​ഖ​ല​യി​ലു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ത​ര​ത്തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​മാ​റു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ഖി​ല ഭാ​ര​തീ​യ ശി​വ​സേ​ന ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ട്ട​ത്തോ​ട് നി​വാ​സി​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗ​ംപോ​ലും ത​ട​യു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കാ​ൻ അ​നു​വാ​ദം​ന​ൽ​ക​ണം. നി​ല​യ്ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ 20 ശ​ത​മാ​നം വ​ന​വാ​സി സ​മൂ​ഹ​ത്തി​ന് സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്ക​ണം.

പ്ര​ദേ​ശ​വാ​സി​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ത​ദ്ദേ​ശീയ​മാ​യ വ​ന​വാ​സി സ​മൂ​ഹ​ത്തി​ന് ന​ൽ​ക​ണം. പെ​രു​ന്നാട് കേ​ന്ദ്ര​മാ​ക്കി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ച്ച് അ​യ്യ​പ്പ​ൻ​മാ​ർ​ക്ക് സേ​വ​നം സൗ​ജ​ന്യ​മാ​ക്ക​ണം. നി​ല​യ്ക്ക​ൽ - പ​മ്പ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​ക​ളു​ടെ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ശ​ബ​രി​ലെ വ​രു​മാ​ന​ത്തി​ന്‍റെ 30 ശ​ത​മാ​നം വ​ന​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്ക​ണം‌. മ​ണ്ഡ​ല​കാ​ല​മെ​ത്തി​യി​ട്ടും ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം മ​ന്ദ​ഗ​തി​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ കാ​ൽ​ന​ട​യാ​യി എ​ത്തു​ന്ന അ​യ്യ​പ്പ ‍ഭ​ക്ത​ൻ​മാ​ർ​ക്ക് സ്പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് ഡി. ​പി​ള്ള, സം​ഘ​ട​നാ സെ​ക്ര​ട്ട​റി​ ദി​ലീ​പ് ചെ​റു​വ​ള്ളി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​മി​ത്ത് ചു​ങ്ക​പ്പാ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് മ​ണ്ണ​ടി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.