വ​നി​താ അ​സി​സ്റ്റ​ന്‍റ് ബാ​ങ്ക് മാ​നേ​ജ​രെ ബ്രാ​ഞ്ച് മാ​നേ​ജ​ർ മ​ർ​ദി​ച്ച​താ​യ പ​രാ​തി​യി​ൽ ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, November 14, 2024 4:44 AM IST
പ​ത്ത​നം​തി​ട്ട: അ​മ്മ​യെ സം​ര​ക്ഷി​ക്കാ​ൻ ഏ​താ​നും ദി​വ​സ​ത്തെ അ​വ​ധി ചോ​ദി​ച്ച വ​നി​താ അ​സി​സ്റ്റ​ന്‍റ് ബാ​ങ്ക് മാ​നേ​ജ​രെ ബ്രാ​ഞ്ച് മാ​നേ​ജ​രും പ്യൂ​ണും ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ൽ. വ​നി​താ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്കു സ്ഥ​ലം​മാ​റ്റം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഏ​ഴു​മ​റ്റൂ​ർ ശാ​ഖാ മാ​നേ​ജ​ർ​ക്കെ​തി​രേ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ വ​നി​താ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക്രെ​ഡി​റ്റി​ൽ അ​വ​ധി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശി​ക ശ​മ്പ​ളം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ജോ​ലി സ്ഥ​ല​ത്തെ സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം (ത​ട​യ​ലും നി​രോ​ധ​ന​വും പ​രി​ഹാ​ര​വും) നി​യ​മം 2013ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് ശാ​ഖാ മാ​നേ​ജ​റും വ​നി​താ പ്യൂ​ണും ചേ​ർ​ന്ന് ന​ട​ത്തി​യ​തെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ത​നി​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണം ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി പാ​സാ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ​രാ​തി​ക്കാ​രി​ക്ക് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.