ശി​ശു​ദി​ന​റാ​ലി​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യി
Friday, November 15, 2024 4:28 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ​പ​ത്ത​നം​തി​ട്ട​യി​ൽ ശി​ശു​ദി​ന​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. രാ​വി​ലെ ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ എ​എ​സ്പി ആ​ർ. ബി​നു പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന ശി​ശു​ദി​ന​റാ​ലി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻവ​ഴി പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റാ​ലി സ​മാ​പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് ലാ​വ​ണ്യ അ​ജീ​ഷ് (കോ​ഴ​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ)​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ജെ. ​നി​യ​തി (തോ​ട്ടു​വ ഗ​വ. എ​ൽ​പി​എ​സ്) പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ർ ലാ​വ​ണ്യ എ​സ്. ലി​നേ​ഷ് (കോ​ന്നി ഗ​വ. ഹൈ​സ്കൂ​ൾ) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ ശി​ശു​ദി​ന സ​ന്ദേ​ശം ന​ട​ത്തി . ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജി​ത് കു​മാ​ർ ശി​ശു​ദി​ന സ്റ്റാ​മ്പ് പ്ര​കാ​ശ​നം ചെ​യ്തു. മാ​ർ​ത്തോ​മ്മ എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ജി​ജി മാ​ത്യു സ്ക​റി​യ , ഹെ​ഡ്മി​സ്ട്ര​സ് എം.​ആ​ർ. അ​ജി എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സെ​ക്ര​ട്ട​റി ജി. ​ജി. പൊ​ന്ന​മ്മ , ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ, ട്ര​ഷ​റാ​ർ എ.​ജി. ദീ​പു, എ​സ്. മീ​രാ സാ​ഹി​ബ് , കെ.​ജി. റെ​ജി, ദ​ക്ഷ റ്റി. ​ദീ​പു (അ​ട്ട​ച്ചാ​ക്ക​ൽ ഗ​വ.​എ​ൽ​പി​എ​സ്) സ്വാ​ഗ​ത​വും ആ​ദി​കേ​ശ് വി​ഷ്ണു (കാ​രം​വേ​ലി ഗ​വ. എ​ൽ​പി​എ​സ്) ന​ന്ദി​യും പ​റ​ഞ്ഞു .

ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ന്ന വ​ർ​ണോ​ത്സ​വ വി​ജ​യി​ക​ൾ​ക്കും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു നേ​ടി​യ പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി​എ​സ് (ഒ​ന്നാം സ്ഥാ​നം ) തോ​ട്ടു​വ ഗ​വ. എ​ൽ​പി​എ​സ് (ര​ണ്ടാം സ്ഥാ​നം), കാ​രം​വേ​ലി​ഗ​വ. എ​ൽ​പി​എ​സ് (മു​ന്നാം​സ്ഥാ​നം) ട്രോ​ഫി​ക​ളും ശി​ശു​ദി​ന​റാ​ലി​യി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ( ഒ​ന്നാം സ്ഥാ​നം) ,

പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ (ര​ണ്ടാം സ്ഥാ​നം), പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹൈ​സ്കൂ​ൾ ( മൂ​ന്നാം സ്ഥാ​നം) എന്നിവർക്ക് ട്രോ​ഫി​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.