‘ന​മ്മ​ളെ​ത്തും മു​ന്നി​ലെ​ത്തും’ പ​ദ്ധ​തി ഈ ​വ​ർ​ഷ​വും ന​ട​പ്പാ​ക്കും
Friday, November 15, 2024 4:32 AM IST
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ജ​യ​ശ​ത​മാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​പ്പാ​ക്കി​യ ‘ന​മ്മ​ളെ​ത്തും മു​ന്നി​ലെ​ത്തും’ ​പ​ദ്ധ​തി ഈ ​വ​ർ​ഷ​വും ന​ട​പ്പാ​ക്കും. ഇ​തി​നാ​യി അ​ധ്യാ​പ​ക​രു​ടെ ശി​ല്പ​ശാ​ല ന​ട​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ സം​സ്ഥാ​ന​ത്തു പ​തി​നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന ജി​ല്ല ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ആ​ദ്യ​മാ​യി പ​ത്താം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് പ​ദ്ധ​തി വീ​ണ്ടും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഇ​ത് പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ട്.

ന​മ്മ​ളെ​ത്തും മു​ന്നി​ലെ​ത്തും എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​ഠ​ന​സ​ഹാ​യി​ക​ൾ വി​ത​ര​ണം ചെ​യ്തു.​ എ​ളു​പ്പ​ത്തി​ൽ ഈ ​വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​ന് ല​ളി​ത​മാ​യ നോ​ട്ടു​ക​ളാ​ണ് വി​ദ​ഗ്ധ​രാ​യ 60 അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി‌​യി​ട്ടു​ള്ള​ത്.

ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, കെ​മി​സ്ട്രി, ഫി​സി​ക്സ്,ബോ​ട്ട​ണി, സു​വോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, അ​ക്കൗ​ണ്ട​ൻ​സി, ബി​സി​ന​സ് സ്റ്റ​ഡീ​സ്, സോ​ഷ്യോ​ള​ജി, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ജോ​ഗ്ര​ഫി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, കം​പ്യൂ‌​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് ര​ണ്ടാം വ​ർ​ഷ​കാ​ർ​ക്ക് ല​ളി​ത​മാ​യ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത് .

ഒ​ന്നാം വ​ർ​ഷ​ക്കാ​ർ​ക്ക് 15 എ​ണ്ണം കൂ​ടാ​തെ ഹി​ന്ദി, മ​ല​യാ​ളം എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്കും പ​ഠ​ന​സ​ഹാ​യി​ക​ൾ ല​ഭ്യ​മാ​ക്കും. ര​ണ്ടാം വ​ർ​ഷ പ​ഠ​ന സാ​മ​ഗ്രി​ക​ൾ​ക്കാ​യി ശി​ല്പ​ശാ​ല അ​ടൂ​ർ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ -ഓ​ർ​ഡി​നേ​റ്റ​ർ സ​ജി വ​ർഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ർ​ഡി​ഡി‌ വി. ​അ​ശോ​ക് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ക്കാ​ഡ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ബി​ന്ദു, പി.​ആ​ർ ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടു​കൂ​ടി ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്യും.