പോ​ക്സോ കേ​സ് പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
Saturday, November 16, 2024 4:35 AM IST
പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ൾ​ക്ക് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,10,000 രൂ​പ പി​ഴ​യും.

കോ​ന്നി പ​യ്യ​നാ​മ​ൺ തേ​ക്കു​മ​ല പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (35) പ​ത്ത​നം​തി​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ്പെ​ഷ്ൽ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷ​വും ര​ണ്ടാ​ഴ്ച​യും അ​ധി​ക​ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്നു. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണം.

2015 ഓ​ഗ​സ്റ്റി​ൽ കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച​ക​യ​റി​യ ഇ​യാ​ൾ കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്തു ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പി​ന്നീ​ട് ഇ​തു കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ട്ടി​യെ പ​ല​ദി​വ​സ​ങ്ങ​ളി​ലും പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ്കേ​സ്. ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

2017 ലാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്, കോ​ന്നി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജെ​യ്‌​സ​ൺ മാ​ത്യൂ​സ് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി.