ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി: ഗ​വ​ർ​ണ​ർ
Saturday, November 16, 2024 4:35 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ന്തു​ട​രു​ന്ന രോ​ഗീ കേ​ന്ദ്രീ​കൃ​ത ചി​കി​ത്സാ സം​സ്കാ​രം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​തു​ര​ശു​ശ്രൂ​ഷ​യി​ലും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ​രം​ഗ​ത്ത് ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു. പ്ര​ള​യ​മ​ട​ക്ക​മു​ള്ള പ്ര​കൃ​തി​ദു​ര​ന്ത കാ​ല​ത്തും കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്തും വി​വി​ധ ത​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ​ധ്യ​ക്ഷ​ൻ മാ​ർ സാ​മു​വ​ൽ തി​യോ​ഫി​ല​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി​യു​ടെ അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഞ്ചി​ന പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ, ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ഡാ​നി​യ​ൽ ജോ​ൺ​സ​ൺ, കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മാ​നേ​ജ​റു​മാ​യ റ​വ. സി​ജോ പ​ന്ത​പ്പ​ള്ളി​ൽ, ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ൺ വ​ല്യ​ത്ത്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജോം​സി ജോ​ർ​ജ്,

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്താം വാ​ർ​ഷി​ക​സൂ​ച​ക​മാ​യി 10 കു​ട്ടി​ക​ൾ​ക്ക് ബോ​ൺ മാ​രോ ട്രാ​ൻ​സ്പ്ലാ​ൻ​റേ​ഷ​ൻ ന​ട​ത്തു​വാ​ൻ 2.5 കോ​ടി രൂ​പ​യു​ടെ ചി​കി​ത്സാ​സ​ഹാ​യം ഗ​വ​ർ​ണ​ർ വി​ത​ര​ണം ചെ​യ്തു. 10 പേ​ർ​ക്ക് ഇ​ല​ക്ട്രി​ക് വീ​ൽ ചെ​യ​റു​ക​ളും ഗ​വ​ർ​ണ​ർ വി​ത​ര​ണം ചെ​യ്തു.