ശുചീകരണത്തിന് വി​ശു​ദ്ധി​സേ​ന സ​ജ്ജം
Friday, November 15, 2024 4:11 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ​യും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലെ​യും ശു​ചീ​ക​ര​ണ ജോ​ലി​ക​ള്‍​ക്കാ​യി വി​ശു​ദ്ധി​സേ​ന നി​ര​ന്നു. ശ​ബ​രി​മ​ല സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ല്‍ ആ​യി​ര​ത്തോ​ളം പേ​രെ​യാ​ണ് ഇ​ത്ത​വ​ണ വി​ശു​ദ്ധി​സേ​ന​യി​ലേ​ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല, നി​ല​യ്ക്ക​ല്‍, പ​ന്ത​ളം, കു​ള​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് വി​ശു​ദ്ധി സേ​ന​യി​ലു​ള്ള​ത്. അ​തി​ഥി​ക​ളെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ള സ​ര്‍​ക്കാ​ര്‍ വി​ശു​ദ്ധി​സേ​ന​യെ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ​മ്പ ആ​ഞ്ജ​നേ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ഇ​വ​ര്‍​ക്കു​ള്ള യൂ​ണി​ഫോം വി​ത​ര​ണം മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

സ​ന്നി​ധാ​ന​ത്തു​ള്ള അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ന​ട​ത്തി. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്ത്തി​ക്കു​ന്ന കേ​ന്ദ്രം. ഡ്യൂ​ട്ടി മ​ജി​സ്ട്രേ​ട്ടും എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​ട്ടും ഉ​ള്‍​പ്പെ​ടെ 299 പേ​ര്‍ സ​ന്നി​ധാ​ന​ത്തും 144 പേ​ര്‍ പ​മ്പ​യി​ലും 160 പേ​ര്‍ നി​ല​യ്ക്ക​ലു​മു​ണ്ടാ​കും.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ് പ്രേം​ക്യ​ഷ്ണ​ന്‍, ശ​ബ​രി​മ​ല എ​ഡി​എം അ​രു​ണ്‍. എ​സ് നാ​യ​ര്‍, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ബി ​രാ​ധാ​ക്യ​ഷ്ണ​ന്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, റാ​ന്നി-​പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​എ​സ്. മോ​ഹ​ന​ന്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.