ശൗ​ചാ​ല​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു പ​ദ്ധ​തി​യു​മാ​യി ശു​ചി​ത്വ മി​ഷ​ൻ
Saturday, November 16, 2024 4:35 AM IST
പ​ത്ത​നം​തി​ട്ട: ശൗ​ചാ​ല​യ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്, എ​സ്ടി​പി, വി​ൻ​ഡോ ക​മ്പോ​സ്റ്റിം​ഗ് തു​ട​ങ്ങി​യ ക​മ്യൂ​ണി​റ്റി ത​ല മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി വി​പു​ല​മാ​യ ആ​ക്‌ഷൻ പ്ലാ​നു​മാ​യി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ. ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ഫി എ​സ്. ഹ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ഇ​തി​നാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ സ്ഥ​ല പ​രി​ശോ​ധ​നാ ന‌​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു.

ശു​ചി​ത്വ മി​ഷ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന ക​മ്യൂ​ണി​റ്റി​ത​ല മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് സീ​ത​ത്തോ‌​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചാ​ണ്ടി-നീ​ല​ഗി​രി മ​ല​യി​ൽ സ്ഥ​ലം ഒ​രു​ങ്ങു​ക​യാ​ണ്. നി​ല​വി​ൽ ഇ​വി​ടേ​ക്കു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണ്.

ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ഷ​ൻ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ഫി എ​സ്. ഹ​ക്ക് പ​റ​ഞ്ഞു. ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​യാ​ൽ കൊ​ച്ചാ​ണ്ടി-നീ​ല​ഗി​രി മ​ല​യി​ൽ ക​മ്യൂ​ണി​റ്റി​ത​ല മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ക്കും.

ക​ക്കൂ​സ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റിനാ​യി (എ​ഫ്എ​സ്‌‌​ടി​പി) കൊ​ടു​മ​ൺ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള​ള ച​ന്ദ​ന​പ്പ​ള്ളി എ​സ്റ്റേ​റ്റി​നാ​ണ് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ൽ​കു​ന്ന​ത്. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ സം​ഘം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ന്ദ​ന​പ്പ​ള്ളി എ​സ്റ്റേ​റ്റി​ലും സ്ഥ​ല പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഡി​സം​ബ​റി​ൽ ത​ന്നെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.