വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്
Friday, November 15, 2024 4:11 AM IST
കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്. പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തൊ​ഴി​ലി​ട​ത്തി​ൽ സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പേ​രി​ൽ ലേ ​സെ​ക്ര​ട്ട​റി അ​ട​ക്കം മൂ​ന്നു​പേ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി വ​ന്ന​ത്. പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന പേ​രി​ലാ​ണ് ലേ ​സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ലൈം​ഗി​കാ​തി​ക്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും ന​ട​ന്നു. ഡി​സി​സി വൈ​സ് പ്ര​സി​ഡന്‍റ് എ. ​സു​രേ​ഷ്‌​കു​മാ​ര്‍ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​റി മാ​ത്യു സാം, ​ലീ​ബാ ബി​ജി, അ​നീ​ഷ് ച​ക്കു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.