ഇ​നി ശ​ര​ണം​വി​ളി​യു​ടെ നാ​ളു​ക​ൾ
Friday, November 15, 2024 4:11 AM IST
ശബരിമല നട ഇന്നു തുറക്കും

‌ശ​ബ​രി​മ​ല: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം ഇ​ന്ന് ആ​രം​ഭി​ക്കും. 41 ദി​വ​സം നീ​ളു​ന്ന മ​ണ്ഡ​ല​കാ​ല​വും പി​ന്നാ​ലെ എ​ത്തു​ന്ന മ​ക​ര​വി​ള​ക്കും ഉ​ൾ​പ്പെ​ടെ ഇ​നി​യു​ള്ള ര​ണ്ടു​മാ​സ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​വ​ഴി​ക​ളി​ൽ ഇ​ട​ത​ട​വി​ല്ലാ​തെ ശ​ര​ണംവി​ളി​ക​ൾ മു​ഴ​ങ്ങും. പ്ര​തി​ദി​നം ആ​യി​ര​ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​ർ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ശ​ബ​രി​മ​ല യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി അ​ശ്രാ​ന്ത പ​രി​ശ്ര​മ​മാ​ണ് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ദേ​വ​സ്വം ബോ​ർ​ഡും ന​ട​ത്തി​വ​രു​ന്ന​ത്.

സ​ർ​ക്കാ​രി​നു കീ​ഴി​ലെ ഇ​രു​പ​തി​ല​ധി​കം വ​കു​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ൽ തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം വി​വി​ധ ഏ​ജ​ൻ​സി​ക​ളും ഭ​ക്ത​സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട തു​റ​ക്കു​ന്ന​തി​നു പി​ന്നാ​ലെ തീ​ർ​ഥാ​ട​ക​ർ പ​തി​നെ​ട്ടാം​പ​ടി ക​യ​റി​ത്തു​ട​ങ്ങും. പ​ന്പ​യി​ൽ നി​ന്ന് ഇ​ന്ന് ഉ​ച്ച​യോ​ടെ തീ​ർ​ഥാ​ട​ക​ർ മ​ല ക​യ​റി​ത്തു​ട​ങ്ങും. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​ന്പ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. നി​ല​യ്ക്ക​ൽ - പ​ന്പ റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ളും ആ​രം​ഭി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് നി​ല​യ്ക്ക​ലി​ലാ​ണ്. ചെ​റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ക്കു​റി പ​ന്പ​യി​ൽ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ന്പ​യി​ൽ വി​ശ്ര​മ​ത്തി​ന് ഏ​ഴ് പ​ന്ത​ലു​ക​ൾ

പ്ര​ള​യ ശേ​ഷം പ​ന്പ​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​ശ്ര​മ​ത്തി​നാ​യി വി​രി​പ്പ​ന്ത​ലു​ക​ൾ സ​ജ്ജ​മാ​യ​ത് ഇ​ക്കൊ​ല്ല​മാ​ണ്. വി​ശ്ര​മി​ക്കാ​ൻ ആ​റ് സ്ഥി​രം ന​ട​പ്പ​ന്ത​ലു​ക​ളും ഒ​രു ജ​ർ​മ​ൻ പ​ന്ത​ലു​മു​ണ്ട്. മ​ണ​ൽ​പ്പ​ര​പ്പി​ന്‍റെ മു​ഖം ആ​കെ മാ​റി. ത്രി​വേ​ണി പാ​ല​ത്തി​ലൂ​ടെ പ​മ്പ​യി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ൽ ആ​ദ്യം ജ​ർ​മ​ൻ പ​ന്ത​ൽ. മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​വി​ടെ ഒ​രേ​സ​മ​യം വി​ശ്ര​മി​ക്കാം. ആ​ധു​നി​ക ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച പ​ന്ത​ലി​നു​ള്ളി​ലേ​ക്ക് ചൂ​ട് വ​ലി​യ തോ​തി​ൽ ഇ​റ​ങ്ങി​ല്ല.

പ​ന്ത​ലി​ന്‍റെ ത​റ ഒ​രു​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ​ഴ​യ രാ​മ​മൂ​ർ​ത്തി മ​ണ്ഡ​പം ഭാ​ഗ​ത്താ​ണ് പ​ന്ത​ൽ നി​ർ​മി​ച്ച​ത്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ഴി​ച്ചു മാ​റ്റാം. വീ​ണ്ടും സ്ഥാ​പി​ക്കാം. നി​ല​യ്ക്ക​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് മു​ൻ​പി​ലും ജ​ർ​മ​ൻ പ​ന്ത​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ​മ്പ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ മൂ​ന്ന് പു​തി​യ ന​ട​പ്പ​ന്ത​ലു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. നി​ല​വി​ൽ മൂ​ന്നെ​ണ്ണ​മു​ണ്ട്. ഒ​ന്നി​ൽ നാ​നൂ​റി​ല​ധി​കം ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള​ളും. മേ​ൽ​ക്കൂ​ര ഓ​ട് പാ​കി. ന​ട​പ്പ​ന്ത​ൽ ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ പ​ഗോ​ഡ മാ​തൃ​ക​യി​ൽ കൂ​ര പ​ന്ത​ൽ ഒ​രു​ക്കും. മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​ണ് പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.

2018ലെ ​പ്ര​ള​യ​ത്തി​ൽ പ​മ്പ​യി​ലെ രാ​മ​മൂ​ർ​ത്തി മ​ണ്ഡ​പ​വും കെ​ട്ടി​ട​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി​രു​ന്നു. ഭ​ക്ത​ർ​ക്ക് ക്യൂ ​നി​ൽ​ക്കാ​നും വി​ശ്ര​മി്കാ​നു​മാ​യി മൂ​ന്ന് താ​ത്കാലി​ക പ​ന്ത​ലു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു.​ന​ട​പ്പ​ന്ത​ലി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ചു​ക്കു​വെ​ള്ള​വും ബി​സ്ക​റ്റും വി​ത​ര​ണം ചെ​യ്യും.

വെ​ർ​ച്വ​ൽ ക്യൂ ​കൗ​ണ്ട​റു​ക​ൾ ന​വീ​ക​രി​ച്ചു

പ​മ്പ​യി​ലെ വെ​ർ​ച്വ​ൽ ക്യൂ ​കൗ​ണ്ട​റു​ക​ൾ ന​വീ​ക​രി​ച്ചു. ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ന​ട​പ്പ​ന്ത​ലി​ലാ​ണ് കൗ​ണ്ട​റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് തീ​ർ​ഥാ​ട​ക​രെ ക​ട​ത്തി​വി​ടു​ക. അ​ധി​ക​നേ​രം ക്യൂ​വി​ൽ നി​ൽ​ക്കാ​തെ ക​ട​ന്നുപോ​കാം.