കോ​മ​ളം, ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ വേ​ഗം പോ​രാ
Saturday, November 16, 2024 4:35 AM IST
നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി എം​എ​ൽ​എ​യും സം​ഘ​വും

തി​രു​വ​ല്ല: കോ​മ​ളം, ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. കോ​മ​ളം പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ലെ വേ​ഗം ഇ​പ്പോ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പ​രു​മ​ല പെ​രു​ന്നാ​ളി​നു മു​ന്പാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു​മു​ള്ള ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ലും ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പൊ​തു​മ​രാ​മ​ത്ത് (പാ​ല​ങ്ങ​ൾ), വൈ​ദ്യു​തി, ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​രാ​റു​കാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു പ​ണി​ക​ൾ വി​ല​യി​രു​ത്തി.

കോ​മ​ള​ത്ത് മ​ണി​മ​ല​യാ​റ്റി​ലെ ഒ​ഴു​ക്ക് ത​ട​സ​മെ​ന്ന്

2021 ൽ ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ കോ​മ​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​രു​ക​യും തു​ട​ർ​ന്ന് ഉ​ന്ന​ത​ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. 2022-23 ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ 12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​പ്പോ​ൾ പു​രോ​ഗ​തി​യി​ലാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണം ന​ട​ത്തി വ​രു​ന്ന​ത്. മ​ണി​മ​ല​യാ​റ്റി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്ത് മ​ഴ​യേ​ത്തു​ട​ർ​ന്ന് അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​ദി​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​തു കാ​ര​ണ​മാ​ണ് പ​ണി​ക​ളു​ടെ വേ​ഗം കു​റ​ഞ്ഞ​തെ​ന്നും അ​നു​കൂ​ല​മാ​യ കാ​ല​വ​സ്ഥ​യാ​ണെ​ങ്കി​ൽ 2025 മേ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നും ക​രാ​റു​കാ​ര​ൻ ഉ​റ​പ്പ് ന​ൽ​കി.

ഉ​പ​ദേ​ശി​ക്ക​ട​വി​ലും കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ

ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം പ​ണി​യു​ന്ന​തി​ന് 2019 -20 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ 20 ശ​ത​മാ​നം തു​ക വ​ക​യി​രു​ത്തി 23.73 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ രൂ​പ ക​ല്പ​ന​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടി വ​ന്ന​തും സ്ഥ​ല​ത്തെ മ​ണ്ണി​ന്‍റെ ഘ​ട​ന​യി​ലു​ള്ള പ്ര​ത്യേ​ക​ത​ക​ളും കാ​ര​ണ​മാ​ണ് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പാ​ലം പൂ​ർ​ത്തി​യാ​യി​ട്ടും അ​പ്രോ​ച്ച് റോ​ഡ് ഉ​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ പ​രു​മ​ല പെ​രു​ന്നാ​ളി​നു മു​ന്പാ​യി പാ​ലം തു​റ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​ജി​ത്ത് കു​മാ​ർ, അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷീ​ജ തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ആ​ർ. സ്മി​ത, കെ​എ​സ്ഇ ബി ​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ്കു​മാ​ർ പി​ള്ള,

ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നി​യ​ർ അ​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജി മാ​ത്യു, അ​ല​ക്സ് ക​ണ്ണ​മ​ല, ബി​നു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.