ശ​ബ​രി​മ​ല​യി​ല്‍ വൈ​ഫൈ, റോ​മിം​ഗ് വാ​ര്‍​ത്താ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍
Thursday, November 14, 2024 4:37 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​ധു​നി​ക വാ​ര്‍​ത്താ വി​നി​മ​യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​വാ​ന്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ബി​എ​സ്എ​ന്‍​എ​ല്‍ ആ​വി​ഷ്‌​ക​രി​ച്ചു.

അ​തി​നൂ​ത​ന​വും 300 എ​ബി​പി​എ​സ് വ​രെ വേ​ഗ​ത ല​ഭി​ക്കു​ന്ന​തു​മാ​യ ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​ര്‍ ക​ണ​ക്റ്റി​വി​റ്റി ശ​ബ​രി​മ​ല ,പ​മ്പ, നി​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സാ​ധ്യ​മാ​ക്കി. ഫൈ​ബ​ര്‍ ക​ണ​ക്റ്റി​വി​റ്റി​യി​ലു​ടെ ദേ​വ​സ്വം ബോ​ര്‍​ഡ്, പോ​ലീ​സ്, ഫോ​റ​സ്റ്റ്, ആ​രോ​ഗ്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍, ബാ​ങ്കു​ക​ള്‍, വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ള്‍ ,

മ​റ്റു സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​വി​ടെ​യെ​ല്ലാം ടെ​ലി​കോം സേ​വ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട് .പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ ഓ​ക്സി​ജ​ന്‍ പാ​ര്‍​ല​റു​ക​ള്‍, എ​മര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഫൈ​ബ​ര്‍ ക​ണ​ക്റ്റി​വി​റ്റി ല​ഭി​ക്കും.

വീ​ടു​ക​ളി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഫൈ​ബ​ര്‍ ക​ണ​ക്‌ഷന്‍ എ​ടു​ത്തി​ട്ടു​ള്ള ഏ​തൊ​രു ഉ​പ​ഭോ​ക്താ​വി​നും ശ​ബ​രി​മ​ല​യി​ല്‍ വൈ​ഫൈ റോ​മിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ണ്. http://portal.bsnl.in/ftth/wifiroaming എ​ന്ന പോ​ര്‍​ട്ട​ലി​ലോ ബി​എ​സ്എ​ന്‍​എ​ല്‍ വൈ​ഫൈ റോ​മിം​ഗ് എ​ന്ന എ​സ്എ​സ്ഐ​ഡി ഉ​ള്ള ആ​ക്സ​സ് പോ​യി​ന്‍റില്‍നി​ന്നോ ര​ജി​സ്റ്റ​ര്‍ ചെ​യ്തു ഉ​പ​യോ​ഗി​ക്കാം. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​നപാ​ത​യി​ല്‍ മൊ​ബൈ​ല്‍ ക​വ​റേ​ജ് സു​ഗ​മ​മാ​യി ല​ഭ്യ​മാ​ക്കാ​ന്‍ 21 മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ ബി​എ​സ്എ​ന്‍​എ​ല്‍ സ​ജ്ജ​മാ​ക്കി.

സ്ഥി​രം ട​വ​റു​ക​ളി​ല്‍ ഫോ​ര്‍ ജി ​ക​വ​റേ​ജ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ട്ടു താ​ത്കാ​ലി​ക ട​വ​റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട് . പൂ​ര്‍​ണ​മാ​യും ത​ദ്ദേ​ശീ​യ ഫോ​ര്‍ ജി ​സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യി ചേ​ര്‍​ന്ന് 48 വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് ഭ​ക്ത​ര്‍​ക്കു​വേ​ണ്ടി ശ​ബ​രി​മ​ല​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത് .ശ​ബ​രി​മ​ല - 22 ,പ​മ്പ -13 , നി​ല​യ്ക്ക​ല്‍-13 എ​ന്നി​ങ്ങ​നെ​യാ​ണ് ഹോ​ട്സ്പോ​ട്ടു​ക​ള്‍ ഉ​ള്ള​ത്.

24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ പ​മ്പ​യി​ലും ശ​ബ​രി​മ​ല​യി​ലും സ​ജ്ജീ​ക​രി​ക്കും. പു​തി​യ മൊ​ബൈ​ല്‍ ക​ണ​ക്ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നും ഫോ​ര്‍​ജി സിം ​അ​പ്ഗ്ര​ഡേ​ഷ​ന്‍, റീ​ചാ​ര്‍​ജ്, ബി​ല്‍ പേ​യ്മെ​ന്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്.

ബി​എ​സ്എ​ന്‍​എ​ല്‍ ന്റെ ​എ​ല്ലാ​വി​ധ​മാ​യ സേ​വ​ന​ങ്ങ​ളും 9400901010 എ​ന്ന മൊ​ബൈ​ല്‍ ന​മ്പ​റി​ലോ ,1800 44 44 എ​ന്ന ചാ​റ്റ് ബോ​ക്സി​ലോ, [email protected] എ​ന്ന മെ​യി​ല്‍ ഐ​ഡി​യി​ലോ ബ​ന്ധ​പ്പെ​ട്ടാ​ല്‍ സ​ര്‍​വീ​സ് ല​ഭി​ക്കും.