ബാ​ലി​ക​യു​ടെ മൂ​ക്കി​നു​ള്ളി​ൽ കു​ടു​ങ്ങി​യ‌ പെ​ൻ​സി​ൽ നീ​ക്കം ചെ​യ്തു
Tuesday, October 8, 2024 8:28 AM IST
പ​രി​യാ​രം: അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ മൂ​ക്കി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്ത് കു​ടു​ങ്ങി​പ്പോ​യ കല്ലുപെ​ൻ​സി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ നാ​സ​ൽ എ​ൻ​ഡോ​സ്കോ​പ്പി​യു​ടെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ടു​ത്തു. വെ​ള്ളോ​റ കൊ​യി​പ്ര​യി​ലെ ബാ​ലി​ക​യു​ടെ മൂ​ക്കി​ലാ​ണ് നാ​ലു സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള സ്ലേ​റ്റ് പെ​ൻ​സി​ൽ കു​ടു​ങ്ങി​യ​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി മൂ​ക്കി​ലി​ട്ട​പ്പോ​ൾ പെ​ൻ​സി​ൽ ഉ​ള്ളി​ലേ​ക്ക് ക​യ​റി​പ്പോ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്ക് ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടും നീ​ക്കം ചെ​യ്യാ​നാ​യി​ല്ല. ഇ​തോ​ടെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് അ​ത്യാ​ഹി​ത വി‍​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പെ​ൻ​സി​ൽ ഏ​റെ ഉ​ള്ളി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി.

എ​ൻ​ഡോ​സ്കോ​പ്പി പ്രൊ​സീ​ജി​യ​ർ വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ​ദ്ധ​പ​രി​ശോ​ധ​ന​യി​ലൂ​ടെ പെ​ൻ​സി​ലി​ന്‍റെ സ്ഥാ​നം ക​ണ്ടെ​ത്തു​ക​യും നൂ​ത​ന​മാ​യ നാ​സ​ൽ എ​ൻ​ഡോ​സ്കോ​പ്പി ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​എ​ൻ ടി ​വി​ഭാ​ഗം മേ​ധാ​വി ഡോ ​ആ​ർ. ദീ​പ., ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​ക​രി​ഷ്മ, ഡ്യൂ​ട്ടി പി​ജി ഡോ​ക്ട​ർ യ​ശ​സ്വി കൃ​ഷ്ണ എ​ന്നി​വ​രാ​യി​രു​ന്നു എ​ൻ​ഡോ​സ്കോ​പ്പി ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​റ​ച്ചു​നേ​ര​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കു​ട്ടി​യെ പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു.