ശ​ന്പ​ള ബി​ൽ ഉ​ത്ത​ര​വ് എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത ഉ​ണ്ടാ​ക്കും: ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ്
Tuesday, October 8, 2024 8:28 AM IST
ത​ല​ശേ​രി: എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​മ്പ​ള ബി​ല്ലു​ക​ള്‍ മേ​ല​ധി​കാ​രി​ക​ള്‍ കൗ​ണ്ട​ര്‍ സൈ​ന്‍ ചെ​യ്യ​ണ​മെ​ന്ന ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് എ​യ്ഡ​ഡ്, ഗ​വ. മേ​ഖ​ല എ​ന്ന ത​രം​തി​രി​വ് സൃ​ഷ്ടി​ക്കാ​നും ശ​മ്പ​ളം പ​ര​മാ​വ​ധി വൈ​കി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ട​വു​ന​യ​മാ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭാ​വി​യി​ല്‍ എ​ല്ലാ​ത്ത​രം സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​രി​ത​ര ധ​ന​സ​ഹാ​യ​ങ്ങ​ള്‍ എ​യ്ഡ​ഡ് മേ​ഖ​ല​യ്ക്ക് അ​പ്രാ​പ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​രു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ 2013ല്‍ ​സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക്ക് നേ​രി​ട്ട് ശ​മ്പ​ള ബി​ല്ലു​ക​ള്‍ ട്ര​ഷ​റി​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ച്ച് പാ​സാ​ക്കി എ​ടു​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​വ​ഴി ഓ​ഫീ​സു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ബി​ല്ലു​ക​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ പാ​സാ​ക്കു​ന്ന​തി​നും സാ​ധി​ച്ചു.

ധ​ന​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കു​ക​യും ജോ​ലി​ഭാ​രം കൂ​ട്ടു​ക​യും ശ​മ്പ​ളം കൃ​ത്യസ​മ​യ​ത്ത് കി​ട്ടാ​തി​രി​ക്കു​ന്ന​തി​നും കാ​ര​ണ മാ​കും. ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കൃ​ത്യ​മാ​യി വെ​രി​ഫൈ ചെ​യ്ത് പാ​സാ​ക്കു​ന്ന ബി​ല്‍ എ​ന്തി​നാ​ണ് കൗ​ണ്ട​ര്‍ സൈ​ന്‍ ചെ​യ്യേ​ണ്ട ആ​വ​ശ്യം. ശ​മ്പ​ള ബി​ല്ലു​ക​ളി​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ കു​ത്തി​നി​റ​യ്ക്കാ​നു​ള്ള ധ​ന​വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തി​ല്‍ കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് ത​രം​തി​രി​വ് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ത​രാ​കു​ന്ന അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ലും നി​ഴ​ലി​ക്കു​ന്നു. കെ​ടെ​റ്റ് അ​ട​ക്ക​മു​ള്ള യോ​ഗ്യ​ത​യു​മു​ള്ള​വ​രെ മാ​ത്ര​മേ എ​യി​ഡ​ഡി​ല്‍ നി​യ​മി​ക്കാ​ന്‍ സാ​ധി​ക്കൂ. അ​വ​രു​ടെ വേ​ത​നം ന​ല്‍​കു​ന്ന​തി​ല്‍ അ​കാ​ര​ണ​മാ​യി കാ​ല​താ​മ​സം വ​രു​ത്തു​ന്നു. എ​യ്ഡ​ഡ് മേ​ഖ​ല​യോ​ടു​ള്ള മാ​ത്ര​മു​ള്ള ഇ​ത്ത​രം ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​നി​ല്‍ മാ​ര്‍​ക്കോ​സ്, റോ​ബി​ന്‍​സ് എം. ​ഐ​സ​ക്, ജോ​യി​സ് സ​ക്ക​റി​യ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.