ദേ​വി​കു​ളം താ​ലൂ​ക്കി​ൽ ഇ​ന്ന് പൊ​തു പ​ണി​മു​ട​ക്ക്
Tuesday, October 8, 2024 6:46 AM IST
അ​ടി​മാ​ലി : കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ പാ​ത​യോ​ര​ത്ത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ദേ​വി​കു​ളം താ​ലൂ​ക്കി​ൽ പൊ​തു​പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത് എ​ൻഎ​ച്ച് സം​ര​ക്ഷ​ണ സ​മി​തി. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി വാ​ള​റ​യി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​വും മ​രം മു​റി​ക്ക​ൽ സ​മ​ര​വും സം​ഘ​ടി​പ്പി​ക്കും.

നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ടാ​വ​സ്ഥ ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ഉ​ണ്ടാ​യി​ട്ടും മ​ര​ങ്ങ​ൾ മു​റി​ച്ചുനീ​ക്കാ​ൻ വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ൾ ത​യാറാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പൊ​തു​പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്ന എ​ൻഎ​ച്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ ഇ​ടു​ക്കി എംപി, ദേ​വി​കു​ളം എംഎ​ൽഎ ​എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ക​യും പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ൾ മ​രം മു​റി​ക്കാ​തെ ആ​ളു​ക​ളു​ടെ ജീ​വ​ൻവ​ച്ചു പ​ന്താ​ടു​ക​യാ​ണെ​ന്ന് എ​ൻഎ​ച്ച് സം​ര​ക്ഷ​ണസ​മി​തി ആ​രോ​പി​ച്ചു. ഇന്നു ന​ട​ക്കു​ന്ന പൊ​തു​പ​ണി​മു​ട​ക്കി​ൽ വ്യാ​പാ​രി​ക​ളും സ്വ​കാ​ര്യ​ബ​സു​ക​ളും ഓ​ട്ടോ - ടാ​ക്സി വാ​ഹ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ൻഎ​ച്ച് സം​ര​ക്ഷ​ണസ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.എം. ബേ​ബി, ബാ​ബു പി. ​കു​ര്യാ​ക്കോ​സ്, കോ​യ അ​മ്പാ​ട്ട്, എ​ൽ​ദോ​സ് വാ​ള​റ, എം.ബി. സൈ​നു​ദീൻ,പി.​സി. രാ​ജ​ൻ, ന​വാ​സ് ഹൈ​ടെ​ക് എ​ന്നി​വ​ർ അ​റി​യി​ച്ചു.