കാസര്‍ഗോഡ്: പ്രമാദമായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസില്‍ കോടതി പ്രതികളെ കുറ്റ വിമുക്തമാക്കാനുണ്ടായ സാഹചര്യം സിപിഎം-ബിജെപി രഹസ്യബന്ധത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണെന്ന് ഡിസിസി നേതൃയോഗം ആരോപിച്ചു. പ്രതികളായ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എസ്സി-എസ്ടി ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ കേസാണ് രജിസ്റ്റര്‍ ചെയ്തത്.
സ്വാഭാവികമായും സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് അന്വേഷിക്കേണ്ടതിന് പകരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതു പ്രതികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം നടത്തിയ നീക്കമാണ്.
കൂടാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് ബോധപൂര്‍വം കാലതാമസമുണ്ടാക്കുകയും സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറുടെ അനാസ്ഥയും പ്രതികളെ വെറുതെ വിടുന്നതിന് കാരണമായിട്ടുണ്ട്. ഇത്രയും പ്രമാദമായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസ് പുനരന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.ജനദ്രോഹ സര്‍ക്കാരിനെതിരെ യുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് ടൗണില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.
ഡിസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെ്തു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
എ. ഗോവിന്ദന് നായര്‍ പെരിയ, പി.എ. അഷറഫലി, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, എം.സി. പ്രഭാകരന്, ബി.പി. പ്രദീപ്കുമാര്‍, കെ.വി. സുധാകരന്, സി.വി. ജയിംസ്, മാമുനി വിജയന്, വി.ആര്. വിദ്യാസാഗര്‍, പി.വി. സുരേഷ്, ടോമി പ്ലാച്ചേരി, ഹരീഷ് പി. നായര്‍, ഗീത കൃഷ്ണന്, ധന്യ സുരേഷ്, സുന്ദര ആരിക്കാടി, ആര്. ഗംഗാധരന്, സാജിദ് മൗവ്വല്‍, കെ.വി. വിജയന്, മഡിയന്‍ ഉണ്ണികൃഷ്ണന്, ജോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.