മട്ടന്നൂർ പോലീസിന് ബിഗ് സല്യൂട്ട്
Tuesday, June 25, 2024 1:05 AM IST
മ​ട്ട​ന്നൂ​ർ: ജ്വ​ല്ല​റി ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ സ്ത്രീ​യ​ട​ക്കം നാ​ലു​പേ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടാ​നാ​യ​ത് പോ​ലീ​സി​ന്‍റെ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ. പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്നു​ള്ള പ​രാ​തി ല​ഭി​ച്ച​യു​ട​ൻ മ​ട്ട​ന്നൂ​ർ എ​സ്എ​ച്ച്ഒ ബി.​എ​സ്. സ​ജ​ന്‍റെ നേ​തൃ​ത്വ​ത്തിലു​ള്ള ടീം ​അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു 24 മ​ണി​ക്കൂ​റി​ന​ക​മാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക ളും ​മ​റ്റും നി​രീ​ക്ഷി​ച്ചു​മാ​ണ് നാ​ലു​പേ​രെ​യും ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ പി​ടി​കൂ​ടാ​നാ​യ​ത്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളി​ൽ ചി​ല​രെ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ബി.​എ​സ്. സ​ജ​ൻ മ​ട്ട​ന്നൂ​ർ സി​ഐ​യാ​യി ചു​മ​ത​ല​യേ​റ്റ് മൂ​ന്നു മാ​സ​ത്തി​നു​ള​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ യാ​ണ് പി​ടി​കൂ​ടി​യ​ത്.

മൊ​ബൈ​ൽ സിം ​കാ​ർ​ഡ് കൈ​ക്ക​ലാ​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ച് പേ​രെ​യാ​ണ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​ല്ല​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​രെ പി​ടി​കൂ​ടു​ന്ന​ത്