നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ൽ വീ​ണ്ടും വി​ള്ള​ൽ
Wednesday, September 18, 2024 1:27 AM IST
പേ​രാ​വൂ​ർ: റോ​ഡ് ഇ​ടി​ഞ്ഞി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന നെ​ടും​പൊ​യി​ൽ -മാ​ന​ന്ത​വാ​ടി ചു​രം റോ​ഡി​ൽ വീ​ണ്ടും വി​ള്ള​ൽ. നി​ല​വി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ട​ടു​ത്താ​യാ​ണ് വീ​ണ്ടും വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ചെ​റു​വാ​ഹ​ന​ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ജി​യോ​ള​ജി വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ൽ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ട് റോ​ഡ് ഇ​ടി​ഞ്ഞു​താ​ണ​തി​നാ​ൽ ഒ​രു മാ​സം മു​ന്പാ​ണ് നെ​ടും​പൊ​യി​ൽ -മാ​ന​ന്ത​വ​ടി ചു​രം പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ത്തീ​ർ​ന്ന​ത്. ഇ​തോ​ടെ അ​ധി​കൃ​ത​ർ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് മ​ഴ ശ​മി​ച്ച​തോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്രം ക​ട​ന്നു പോ​കാ​നാ​യി റോ​ഡ് തു​റ​ന്നു​ന​ൽ​കി. എ​ന്നാ​ൽ, നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വീ​ണ്ടും വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.​നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ കൊ​ട്ടി​യൂ​ർ ബോ​യ്സ് ടൗ​ൺ മാ​ന​ന്ത​വാ​ടി വ​ഴി​യി​ലൂ​ടെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നെ​ടും​പൊ​യി​ൽ- മാ​ന​ന്ത​വാ​ടി ചു​രം പാ​ത​യി​ൽ ബ​സു​ക​ൾ​ക്ക് നി​രോ​ധ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ചെ​റു​വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് പേ​രാ​വൂ​രി​ലും നെ​ടും​പൊ​യി​ലി​ലും എ​ത്തി​ച്ചേ​ർ​ന്ന് മാ​ന​ന്ത​വാ​ടി​യി​ലേ​ക്കും ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്കും യാ​ത്ര ചെ​യ്തി​രു​ന്ന​ത്.