റിട്ട. അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രു​ടെ സം​ഗ​മം : വി​ര​മി​ച്ച​വ​ർ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ തന്നെ ഉ​ണ്ടാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Wednesday, September 18, 2024 1:27 AM IST
ചെ​ന്പേ​രി: 1967-ൽ ​ആ​രം​ഭി​ച്ച ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രു​ടെ സം​ഗ​മം വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്നു.

ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​സ​ന്പ​ത്ത് പു​തു​ത​ല​മു​റ​യ്ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ആ​തു​ര ശു​ശ്രൂ​ഷ, സാ​മൂ​ഹ്യ സേ​വ​നം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ എ​ല്ലാ​വ​രു​ടെ​യും സേ​വ​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം പ​ട​വി​ൽ, സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര, ജോ​സ​ഫീ​ന ടീ​ച്ച​ർ, അ​ന​ന്ത​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.