കെ​എ​സ്ആ​ർ​ടി​സി മാ​ന​ന്ത​വാ​ടി സ​ർ​വീ​സ് സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
Friday, September 20, 2024 1:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ​നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ബ​സി​ന്‍റെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ന് ​പു​റ​പ്പെ​ട്ട് ഇ​രി​ട്ടി 5.40, ചെ​റു​പു​ഴ 7.50, ഭീ​മ​ന​ടി, വെ​ള്ള​രി​ക്കു​ണ്ട് 8.30, പ​ര​പ്പ 8.40, ഒ​ട​യ​ഞ്ചാ​ൽ 9.00, കാ​ഞ്ഞ​ങ്ങാ​ട് 9.30 ന് ​എ​ത്തു​ന്ന രീ​തി​യി​ലു​ള്ള സ​മ​യ​മാ​റ്റം യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി.

വ​യ​നാ​ട് ഭാ​ഗ​ത്തു​നി​ന്ന് ഉ​ച്ച​യ്ക്ക് 2.40 ന് ​ശേ​ഷം ആ​ല​ക്കോ​ട്,ചെ​റു​പു​ഴ വെ​ള്ള​രി​ക്കു​ണ്ട്, പ​ര​പ്പ, ഒ​ട​യ​ഞ്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് ബ​സു​ക​ളി​ല്ല. കൂ​ടാ​തെ വൈ​കു​ന്നേ​രം 5.00 ന് ​ശേ​ഷം ഇ​രി​ട്ടി​യി​ൽ നി​ന്ന് ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, ചി​റ്റാ​രി​ക്ക​ൽ,വെ​ള്ള​രി​ക്കു​ണ്ട്,പ​ര​പ്പ, ഒ​ട​യ​ഞ്ചാ​ൽ, കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ബ​സു​ക​ൾ ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ മ​ല​യോ​ര പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​ർ​ക്ക് സ​മ​യ​ക്ര​മീ​ക​ര​ണം ഉ​പ​കാ​ര​പ്ര​ദ​മാ​യി. വ​യ​നാ​ട്, ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്ന് പാ​ണ​ത്തൂ​ർ, പ​ന​ത്ത​ടി, മാ​ല​ക്ക​ല്ല്, രാ​ജ​പു​രം, ചു​ള്ളി​ക്ക​ര ഭാ​ഗ​ത്തേ​ക്ക് ഒ​ട​യ​ഞ്ചാ​ലി​ൽ നി​ന്ന് ക​ണ​ക്ഷ​ൻ ബ​സു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും.

കാ​ഞ്ഞ​ങ്ങാ​ട് റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് രാ​ത്രി സ​മ​യ​ത്തു ഷൊ​ർ​ണൂ​ർ വ​ഴി പോ​കു​ന്ന ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്പ്ര​സ്സ്‌, വി​വേ​ക് എ​ക്സ്പ്ര​സി​നും മം​ഗ​ലാ​പു​രം ജം​ഗ്ഷ​ൻ വ​ഴി പോ​കു​ന്ന പൂ​ർ​ണ എ​ക്സ്പ്ര​സ്, വെ​രാ​വ​ൽ എ​ക്സ്പ്ര​സ്, ഓ​ഖ എ​ക്സ്പ്ര​സ് എ​ന്നീ ദീ​ർ​ഘ ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് പോ​കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും രാ​ത്രി 9.30 ന് ​കാ​ഞ്ഞ​ങ്ങാ​ട് എ​ത്തു​ന്ന ഈ ​സ​ർ​വീ​സ് ഉ​പ​ക​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ന് ​മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് കൊ​ട്ടി​യൂ​ർ, ഇ​രി​ട്ടി, ചെ​റു​പു​ഴ, വെ​ള്ള​രി​ക്കു​ണ്ട്, ഒ​ട​യ​ഞ്ചാ​ൽ വ​ഴി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 70 ൽ ​പ​രം കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന​തി​നാ​ൽ മ​ല​യോ​ര നി​വാ​സി​ക​ൾ​ക്കും, ബ​ത്തേ​രി, മീ​ന​ങ്ങാ​ടി, പു​ൽ​പ്പ​ള്ളി, ക​ൽ​പ്പ​റ്റ മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കും ഉ​പ​ക​രി​ക്കും.

കൂ​ടാ​തെ റാ​ണി​പു​രം, പൈ​ത​ൽ​മ​ല തു​ട​ങ്ങി​യ പ്ര​മു​ഖ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളാ​യ കൊ​ട്ടി​യൂ​ർ,പ​യ്യാ​വൂ​ർ, ആ​ല​ക്കോ​ട് അ​ര​ങ്ങം, ചെ​റു​പു​ഴ അ​യ്യ​പ്പ​ക്ഷേ​ത്രം എ​ന്നീ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും ചെ​ന്പേ​രി ബ​സി​ലി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ബ​ന്ധ​പ്പെ​ടാ​ൻ വ​ള​രെ ഉ​പ​ക​രി​ക്കും. രാ​വി​ലെ കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് 8.00 ന് ​പു​റ​പ്പെ​ട്ട് ചെ​റു​പു​ഴ- 10.15, ഇ​രി​ട്ടി- 12.45, മാ​ന​ന്ത​വാ​ടി 2.20ന് ​എ​ത്തു​ന്ന സ​മ​യ​ത്തി​ൽ മാ​റ്റ​ങ്ങ​ളി​ല്ല.