താ​ണ​യി​ൽ കാ​റി​നു തീ​പി​ടി​ച്ചു; യാ​ത്രി​ക​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു
Wednesday, September 18, 2024 1:27 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ താ​ണ​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന് തീ ​പി​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. താ​ണ മൈ ​ജി ഷോ​റൂ​മി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 7.45 ഓ​ടെ​യാ​ണ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ഫോ​ഡ് ഐ​ക്ക​ൺ ഡീ​സ​ൽ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

കാ​റി​ൽ​നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഡ്രൈ​വ​ർ അ​ല​വി​ലെ സു​രേ​ശ​നും മ​റ്റൊ​രു യാ​ത്രി​ക​നും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ർ എ​ത്തു​ന്പോ​ഴേ​ക്കും കാ​റി​ന് പൂ​ർ​ണ​മാ​യും തീ​പി​ടി​ച്ചി​രു​ന്നു. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ തീ​കെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ക​ണ്ണൂ​രി​ൽ​നി​ന്നെ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കാ​റി​ന്‍റെ എ​ൻ​ജി​നും ഉ​ൾ​ഭാ​ഗ​വും പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. കാ​ല​പ്പ​ഴ​ക്ക​മാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യി സം​ശ​യി​ക്കു​ന്നു. തു​ളി​ച്ചേ​രി സ്വ​ദേ​ശി വി​കാ​സ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ. എ​എ​സ്ടി​ഒ റോ​യ്, ജി​എ​എ​സ്ടി​ഒ കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദി​നേ​ശ്, നി​കേ​ഷ്, രാ​ഗി​ൻ കു​മാ​ർ, വ​നി​താ ഫ​യ​ർ ഓ​ഫീ​സ​ർ ജ്യോ​ത്സ​ന, ഹോം​ഗാ​ർ​ഡ് ല​ക്ഷ്മ​ണ​ൻ, ഡ്രൈ​വ​ർ​മാ​രാ​യ രാ​ജേ​ഷ്, ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു തീ​യ​ണ​ച്ച​ത്.