ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടും: സ​ജീ​വ് ജോ​സ​ഫ്
Thursday, September 19, 2024 1:42 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളും അ​ഴി​മ​തി​യും തു​റ​ന്നു കാ​ട്ടാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ യു​ഡി​എ​ഫ് ത​ല​ത്തി​ൽ ആ​സു​ത്ര​ണം ചെ​യ്യു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. ശ്രീ​ക​ണ്ഠ​പു​രം ഇ​ന്ദി​രാ ഭ​വ​നി​ൽ ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

സേ​വ് പ​ഞ്ചാ​യ​ത്ത് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വി​ജ്ഞാ​ന​പ​ന പ്ര​കാ​ര​മു​ള്ള വാ​ർ​ഡ് വി​ഭ​ജ​നം സ​ത്യ​സ​സ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന് കൂ​ട്ടു നി​ൽ​ക്ക​രു​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.യോ​ഗ​ത്തി​ൽ യു​ഡി​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ക്ക​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​കെ. മു​ഹ​മ്മ​ദ് , ടി.​എ​ൻ.​എ. ഖാ​ദ​ർ, കൊ​യ്യം ജ​നാ​ദ്ദ​ന​ൻ, കെ.​പി. ഗം​ഗാ​ധ​ര​ൻ, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ത​ങ്ക​ച്ച​ൻ മാ​ത്യു, ബേ​ബി ഓ​ടം​പ്പ​ള്ളി, ജോ​യി കൊ​ന്ന​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.