ത്രി​ദി​ന ശി​ല്പ​ശാ​ല സംഘടിപ്പിച്ചു
Friday, September 20, 2024 1:55 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യൂ​ണി​സ​ഫ് സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ന​ട​പ്പി​ലാ​ക്കു​ന്ന നൈ​പു​ണ്യ വി​ക​സ​ന​ത്തി​നാ​യു​ള്ള ലൈ​ഫ് 2024 ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ഒ​ന്പ​താം ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യാ​ണ് മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശി​ല്പ​ശാ​ല ന​ട​ത്തു​ന്ന​ത്.

പാ​ച​കം, കൃ​ഷി, പ്ലം​ബിം​ഗ് എ​ന്നി​വ​യാ​ണ് ശി​ല്പ​ശാ​ല വി​ഷ​യ​ങ്ങ​ൾ. ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ ആ​ലി​ല​ക്കു​ഴി​യി​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എ​സ്എ​സ്കെ ക​ണ്ണൂ​ർ ഡി​പി​ഒ കെ.​വി. ദീ​പേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ന​ടു​വി​ൽ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 40 കു​ട്ടി​ക​ളാ​ണ് ഈ ​ശി​ല്ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും. ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ബിആ​ർസിയി​ലെ ബി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജി​സ് ക​രി​ങ്ങാ​ലി​ക്കാ​ട്ടി​ൽ, മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ, ലി​ബി വി​നോ, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ബി​ആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ അ​നൂ​പ്, സ​ജീ​വ​ൻ, ര​ശ്മി സു​മ​തി, കെ.​ബി. മ​നു, ബി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.