ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് "പോ​യി​ന്‍റ് ഓ​ഫ് കോ​ൾ'; അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി
Tuesday, September 17, 2024 1:51 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ‘പോ​യി​ന്‍റ് ഓ​ഫ് കോ​ൾ' പ​ദ​വി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ജോ​സ​ഫ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു. മ​ട്ട​ന്നൂ​ർ വാ​യാ​ന്തോ‌​ട് ജം​ഗ്ഷ​നി​ൽ തി​രു​വോ​ണ ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച നി​രാ​ഹാ​ര​സ​ത്യ​ഗ്ര​ഹം ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ വി​കാ​രി ഫാ. ​ര​ഞ്ജി​ത്തി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ കെ.​കെ. ശൈ​ല​ജ, കെ.​പി. മോ​ഹ​ന​ൻ, മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷ​മീ​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. മി​നി, തി​രൂ​ർ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ൺ കൂ​വ​പ്പാ​റ​യി​ൽ, തി​രു​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ വി​കാ​രി ഫാ. ​സ​ജി മെ​ക്കാ​ട്ടേ​ൽ, ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പി. ​പു​രു​ഷോ​ത്ത​മ​ൻ. ഹ​മീ​ദ് ചെ​ങ്ങ​ളാ​യി, പി.​കെ. ക​ബീ​ർ സ​ലാ​ല, റ​സാ​ക്ക് മ​ണ​ക്കാ​യി, എം.​സി. കു​ഞ്ഞ​ഹ​മ്മ​ദ്, കെ.​കെ. അ​ബ്ദു​ള്ള ഹാ​ജി ബ്ലാ​ത്തൂ​ർ,ബീ​വി, വാ​ഹീ​ദാ നാ​ലാ​ങ്കേ​രി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നേ​താ​ക്ക​ളാ​യ അ​ബ്ദു​ൾ അ​സീ​സ് പാ​ല​ക്കി, മു​ര​ളി വാ​ഴ​ക്കോ​ട​ൻ, അ​ഞ്ചാം​കു​ടി രാ​ജേ​ഷ്, എ.​കെ.​വി. നൂ​റു​ദ്ദീ​ൻ, നാ​സ​ർ പൊ​യ്ലാ​ൻ, ടി. ​ഇ​ബ്രാ​ഹിം, പി.​കെ. ഖ​ദീ​ജ, ഷം​സു ചെ​ട്ടി​യാ​ങ്ക​ണ്ടി, റി​യാ​സ്, മു​ഹ​മ്മ​ദ്‌ താ​ജു​ദ്ദീ​ൻ, എം.​ഷ​ഫീ​ഖ്, കാ​ദ​ർ മ​ണ​ക്കാ​യി, നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​രി​ക്കൂ​ർ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ജാ​ഥ​യാ​യി സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി സ​ത്യ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. രാ​ജീ​വ് ജോ​സ​ഫി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ൽ പ്ര​വാ​സി​ക​ളും ജ​ന​ങ്ങ​ളും 'അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ര​ളി വാ​ഴ​ക്കോ​ട​ൻ അ​റി​യി​ച്ചു.