ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളി​ൽ റിക്കാർഡിട്ട് എ​എ​സ്ഐ ടി.​ രാ​ജീ​വ​ൻ
Thursday, September 19, 2024 1:42 AM IST
മ​ട്ട​ന്നൂ​ർ: കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്‌​സി​ൽ ഇ​ടം നേ​ടി മ​ട്ട​ന്നൂ​ർ എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്ഐ ടി. ​രാ​ജീ​വ​ൻ. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 1107 ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളാ​ണ് 2017 മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ രാ​ജീ​വ​ൻ ന​ട​ത്തി​യ​ത്. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, ല​ഹ​രി, പ​ഠ​ന​പ്ര​ശ്‌​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.കോ​വി​ഡ് കാ​ല​ത്താ​ണ് അ​ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ക്ലാ​സു​ക​ളും ന​ട​ത്തി​യ​ത്. ജോ​ലി​ക്കി​ട​യി​ലെ ഇ​ട​വേ​ള​ക​ളി​ലാ​ണ് ക്ലാ​സു​ക​ൾ​ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്. വേ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ രാ​ജീ​വ​ൻ മി​ക​ച്ച മ​ജീ​ഷ്യ​ൻ കൂ​ടി​യാ​ണ്.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്‌​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി.
കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഷൈ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ, കി​യാ​ൽ എം​ഡി സി. ​ദി​നേ​ശ്കു​മാ​ർ, സി​ഐ​എ​സ്എ​ഫ് ക​മാ​ൻ​ഡ​ന്‍റ് അ​നി​ൽ ദൗ​ണ്ടി​യാ​ൽ, കൂ​ത്തു​പ​റ​മ്പ് എ​സി​പി​എം കൃ​ഷ്ണ​ൻ, എ​യ​ർ​പോ​ർ​ട്ട് എ​സ്എ​ച്ച്ഒ ടി.​വി.​പ്ര​തീ​ഷ്, കി​യാ​ൽ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ വേ​ലാ​യു​ധ​ൻ മ​ണി​യ​റ, സീ​നി​യ​ർ മാ​നേ​ജ​ർ ടി.​അ​ജ​യ​കു​മാ​ർ, നൗ​ഷാ​ദ് മൂ​പ്പ​ൻ, കെ.​രാ​ജേ​ഷ്, കെ.​ര​ജ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.