ഹോ​പ്പി​ലെ അന്തേവാസിയായ അ​ജ്ഞാ​ത മ​രി​ച്ചു
Thursday, September 19, 2024 10:17 PM IST
പി​ലാ​ത്ത​റ: ഹോ​പ്പി​ലെ അ​ന്തേ​വാ​സി​യാ​യ അ​ജ്ഞാ​ത സ്ത്രീ ​മ​രി​ച്ചു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ത​മി​ഴ് മാ​ത്രം അ​റി​യു​ന്ന 60 വ​യ​സ് പ്രാ​യ​മു​ള്ള അ​ജ്ഞാ​ത​യാ​യ സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് രാ​ത്രി ക​ണ്ടെ​ത്തി​യ സ്ത്രീ​യെ പ​രി​യാ​രം പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഹോ​പ്പി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം പ​യ്യ​ന്നൂ​ർ പ്രി​യ​ദ​ർ​ശി​നി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ തി​രി​ച്ച​റി​യു​ന്ന ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് ​മു​ന്പ് പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ പി​ലാ​ത്ത​റ ഹോ​പ്പ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലോ ചു​വ​ടെ​യു​ള്ള ഫോ​ൺ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ആ​രു​മെ​ത്തു​ന്നി​ല്ലെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. ഫോ​ൺ: 9605398889, 9947015050.