പു​ന്നോ​ലി​ൽ വി​ദ്യാ​ർ​ഥി​നി ട്രെ​യി​ൻത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Thursday, September 19, 2024 10:17 PM IST
ന്യൂമാ​ഹി: പു​ന്നോ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം പെ​ൺ​കു​ട്ടി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്നോ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ 'ഹി​റ' ഹൗ​സി​ൽ ഇ​സ​യെ​യാ​ണ് (17) ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ന് ​റെ​യി​ൽ പാ​ള​ത്തി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ഴ​യ​ങ്ങാ​ടി വാ​ദി ഹു​ദ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

പു​ന്നോ​ലി​ലെ ഫ​ക്രു​ദ്ദീ​ൻ മ​ൻ​സി​ലി​ൽ പി.​എം. അ​ബ്ദു​ൾ നാ​സ​ർ-​മൈ​മൂ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഇ​തു​വ​ഴി ക​ട​ന്നു പോ​യ ഒ​രു ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റാ​ണ് പെ​ൺ​കു​ട്ടി ട്രാ​ക്കി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന്യൂ​മാ​ഹി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ത​ല​ശേ​രി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് ഉ​റ​ക്ക​ത്തി​ൽ എ​ഴു​ന്നേ​റ്റ് ന​ട​ക്കു​ന്ന അ​സു​ഖ​മു​ള്ള​താ​യും പ​റ​യു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പു​ന്നോ​ലി​ൽ ന​ട​ന്ന മാ​ലി​ന്യ വി​രു​ദ്ധ സ​മ​ര​ത്തി​ൽ കൊ​ച്ചു​കു​ട്ടി​യാ​യി​രു​ന്നു ഇ​സ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്പോ​ൾ ഇ​വ​ർ​ക്കൊ​പ്പം ഇ​സ​യു​മു​ണ്ടാ​യി​ര​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ഫ്തി​ഖ​ർ, ഇ​ഫ്ര​ത്ത് ജ​ഹാ​ൻ, ഇ​ർ​ഫാ​ന (ദു​ബാ​യ്).