പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, September 21, 2024 2:04 AM IST
ചെ​റു​പു​ഴ: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും കൃ​ഷി​യെ​യും ക​ർ​ഷ​ക​രെ​യും ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25ന് ​പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്നു. ഇ​തോ​ടൊ​പ്പം ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് തി​രു​മേ​നി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. യോ​ഗ​ത്തി​ൽ വി.​എ​ൻ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ർ എം. ​പ്ര​കാ​ശ​ൻ, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ, പി. ​ശ​ശി​ധ​ര​ൻ, കെ.​എം. രാ​ജേ​ന്ദ്ര​ൻ, പ​വി​ത്ര​ൻ, പി.​ജെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ട്ടി​യൂ​രി​ൽ നി​ന്നും പാ​ടി​യോ​ട്ടു​ചാ​ലി​ലേ​ക്കാ​ണു ജാ​ഥ ന​ട​ന്ന​ത്. ജാ​ഥ​യു​ടെ സ​മാ​പ​നം പാ​ടി​യോ​ട്ടു​ചാ​ലി​ൽ ന​ട​ന്നു. കേ​ര​ള ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഗോ​വി​ന്ദ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.