പ്ര​തി​ഷേ​ധ​ സമരം സംഘടിപ്പിച്ചു
Friday, September 20, 2024 1:55 AM IST
ഇ​രി​ട്ടി: ആ​റ​ളം അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ക​ള​പ്പു​ര പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ക, റോ​ഡ് ന​വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ഉ​പ​ഭോ​ക്തൃ​സം​ര​ക്ഷ​ണ സ​മി​തി (എ​ച്ച്ആ​ർ​സി​പി​സി)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ​ സമരം സംഘടിപ്പിച്ചു.

ക​രി​ക്കോ​ട്ട​ക്ക​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. അ​ഡ്വ. മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യാ​വ​കാ​ശ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ വൈ​ദ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വൈ​ദ്യ​ർ, ജി​ല്ലാ വ​നി​താ പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ ദേ​വ​സ്യ, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ബാ​ല​ൻ, ത​ങ്ക​ച്ച​ൻ മ​ച്ചി​താ​ന്നി, ആ​ന്‍റ​ണി പു​ര​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.