രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം: പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി
Thursday, September 19, 2024 1:42 AM IST
ക​ണ്ണൂ​ര്‍: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ബി​ജെ​പി നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യി​ല്‍​പെ​ട്ട​വ​രും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ ന​ട​ത്തി​യ വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ രാ​ഹു​ലി​ന്‍റെ ജ​ന​പ്രീ​തി ഉ​യ​രു​ന്ന​തി​ലു​ള്ള അ​സ​ഹി​ഷ്ണു​ത​യി​ല്‍ നി​ന്നും ഉ​ട​ലെ​ടു​ത്ത​താ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. രാ​ഹു​ല്‍​ഗാ​ന്ധി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

നേ​താ​ക്ക​ളാ​യ ടി.​ഒ. മോ​ഹ​ന​ൻ, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, കെ. ​പ്ര​മോ​ദ്, റ​ഷീ​ദ് ക​വ്വാ​യി , ര​ജി​ത്ത് നാ​റാ​ത്ത്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, ക​ട്ടേ​രി നാ​രാ​യ​ണ​ൻ, എം ​പി വേ​ലാ​യു​ധ​ൻ, സി.​ടി. ഗി​ര​ജ, പി ​മാ​ധ​വ​ൻ, വി​ജി​ൻ മോ​ഹ​ൻ, ശ്രീ​ജ മ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.