കു​ന്ന​ത്തൂ​ർ പാ​ടി​യി​ൽ പു​ത്ത​രി ആ​ഘോ​ഷം 22ന്
Thursday, September 19, 2024 1:42 AM IST
പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​ർ പാ​ടി​യി​ലെ അ​ടി​യാ​ൻ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ പു​ത്ത​രി ആ​ഘോ​ഷം 22ന് ​ന​ട​ക്കും. പാ​ടി​യി​ലെ അ​ടി​യാ​ന്മാ​രു​ടെ അ​ധി​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണു പു​ത്ത​രി ആ​ഘോ​ഷം ന​ട​ത്തു​ന്ന​ത്.

അ​തി​നാ​യി പ​ന​യോ​ല കൊ​ണ്ടു​ള്ള മ​ട​പ്പു​ര ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. ക​ന്നി​മാ​സ​ത്തി​ലാ​ണ് അ​ടി​യ​ന്മാ​ർ പു​ത്ത​രി ന​ട​ത്താ​റു​ള്ള​ത്. മു​ത്ത​പ്പ​ന് പൈ​ങ്കു​റ്റി വ​ച്ച​തി​നു​ശേ​ഷം ര​ണ്ട് അ​ടി​യാ​ത്തി​ക​ൾ അ​ടി​യാ​ന്മാ​രു​ടെ തോ​ട്ടി​ൽ കു​ളി​ക്കാ​ൻ പോ​കു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

കു​ളി​ച്ചു​വ​രു​ന്ന അ​ടി​യാ​ത്തി​ക​ൾ ആ​രും കാ​ണാ​തെ മ​ട​പ്പു​ര​യി​ൽ ക​യ​റി നെ​ല്ല് കു​ത്തി അ​രി​യാ​ക്കും.

അ​തി​നു​ശേ​ഷം സ്ഥാ​നി​ക​നാ​യ ച​ന്ദ​ൻ തോ​ട്ടി​ൽ കു​ളി​ച്ച് വെ​ള്ള​വു​മാ​യി മ​ട​പ്പു​ര​യി​ലെ​ത്തി ആ​രും കാ​ണാ​തെ ത​ന്നെ മു​ത്ത​പ്പ​നും മൂ​ലം​പെ​റ്റ അ​മ്മ​ക്കു​മു​ള്ള പു​ത്ത​രി​ച്ചോ​റും മ​ത്ത​ൻ കൊ​ണ്ടു​ള്ള ക​റി​യും ത​യാ​റാ​ക്കി നി​വേ​ദി​ക്കും.

അ​തി​നു​ശേ​ഷ​മാ​ണു മു​ത്ത​പ്പ​ൻ വെ​ള്ളാ​ട്ടം കെ​ട്ടി​യാ​ടു​ന്ന​ത്.
പി​റ്റേ​ന്ന് മ​റു​പു​ത്ത​രി​യോ​ടെ പു​ത്ത​രി ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കു​മെ​ന്ന് അ​ടി​യാ​ൻ സ​മു​ദാ​യ സ​മാ​ജം സെ​ക്ര​ട്ട​റി ഉ​ണ്ണി പെ​രും​കു​ള​ത്ത് അ​റി​യി​ച്ചു. അ​ടി​യാ​ന്മാ​രു​ടെ പു​ത്ത​രി​ക്കു​ശേ​ഷ​മാ​ണു പൊ​ടി​ക്ക​ള​ത്തി​ൽ പു​ത്ത​രി ന​ട​ത്താ​റു​ള്ള​ത്.