അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം: എ​യ​ർ​പോ​ർ​ട്ട് സ്പെ​ഷ​ൽ ഓഫീ​സി​ലെ ക്ല​ർ​ക്കി​നു സ​സ്പെ​ൻ​ഷ​ൻ
Saturday, September 21, 2024 4:23 AM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സി​ൽ കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ട് സ്പെ​ഷ​ൽ ഡെ​പ്യു​ട്ടി ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ക്ല​ർ​ക്ക് കെ. ​സ​ത്യ​നാ​രാ​യ​ണ​നെ റ​വ​ന്യൂ വ​കു​പ്പ് സ​സ്പെ​ൻ​ഡു ചെ​യ്തു.

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ ക്ല​ർ​ക്കാ​യി സ​ത്യ​നാ​രാ​യ​ണ​ൻ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് അ​ദേ​ഹ​ത്തി​നെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ജി​ല​ൻ​സ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റാ​രോ​പി​ത​ൻ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും തെ​ളി​വു ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ​സ്പെ​ൻ​ഡു ചെ​യ്യ​ണ​മെ​ന്ന വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

2022 ൽ ​വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ൻ​പ​തി​നാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.