ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, September 17, 2024 10:11 PM IST
ചെ​മ്പേ​രി: അ​മ്പ​ഴ​ത്തും​ചാ​ലി​ൽ ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ലൂ​ർ തോ​ല​മ്പ്ര സ്വ​ദേ​ശി കെ. ​രാ​ജേ​ഷ് (41) ആ​ണ് മ​രി​ച്ച​ത്. ചെ​മ്പേ​രി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ രാ​ജ​ഷ് ഇ​ന്ന​ലെ ജോ​ലി സ്ഥ​ല​ത്ത് എ​ത്താ​തി​രു​ന്ന​തി​നാ​ൽ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടാ​താ​യ​തോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ ക​സേ​ര​യി​ൽ ഇ​രു​ന്ന് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​യി​രി​ക്കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു​ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കു​ടി​യാ​ന്മ​ല പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു. നി​ഷ​യാ​ണ് മ​രി​ച്ച രാ​ജേ​ഷി​ന്‍റെ ഭാ​ര്യ. ര​ണ്ടു മ​ക്ക​ളു​ണ്ട്.