പ​രി​പ്പു​തോ​ട് പാ​ലം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു; താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ചു
Tuesday, June 25, 2024 1:05 AM IST
കീ​ഴ്പള്ളി: പ​രി​പ്പുതോ​ട്ടി​ൽ 2018ലെ ​പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച പൈ​പ്പ് പാ​ല​ത്തി​ന് പ​ക​രം ഒ​രു കോ​ടി അ​ഞ്ചു ല​ക്ഷം രൂ​പ ചെല​വി​ൽ നി​ർ​മി​ക്കു​ന്ന പുതിയ പാ​ല​ത്തിന്‍റെ പണി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

2018 ന് ​ശേ​ഷം നാ​ലു​വ​ർ​ഷ​ത്തോ​ളം മ​ഴ​ക്കാ​ല​ത്ത് വി​യ​റ്റ്നാം പ​ട്ടി​ക​വ​ർ​ഗ കോ​ള​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ന്ന​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ വി​യ​റ്റ്നാം വാ​സി​ക​ൾ​ക്ക് പ്ര​തീ​ക്ഷ കൈ​വ​ന്നു. പൈ​ലിം​ഗ് പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​ക്കി പാ​ല​ത്തി​ന്‍റെ തൂ​ണി​ന്‍റെ പ്ര​വ​ർ​ത്തി ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് പൂ​ർ​ത്തി​യാ​കും മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ പാ​ല​ത്തി​ന്‍റെ മെ​യി​ൻ സ്ലാ​ബ് കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​രാ​റു​കാ​ര​ൻ.

ജ​ന​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി സ​മാ​ന്ത​ര റോ​ഡ് നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ​ക്കാ​ലം ആ​യ​തോ​ടെ ഇ​തി​ലൂ​ടെ വെ​ള്ളം ക​യ​റി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​ന്നു. ഇ​തി​ന് പ​രി​ഹാ​രം എ​ന്നോ​ണം നാ​ട്ടു​കാ​രു​ടെ​യും കോ​ൺ​ട്രാ​ക്ട​റു​ടെ​യും സ​ഹാ​യ​ത്തോ​ടെ തെ​ങ്ങു​ക​ൾ മു​റി​ച്ചു കൊ​ണ്ടു​വ​ന്ന് തോ​ടി​ന് കു​റു​കെ ഇ​ട്ട് അ​തി​നു​മേ​ൽ ക​ല്ലും മ​ണ്ണും നി​ര​ത്തി ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കാ​ൻ ക​ഴി​യും​വി​ധം താ​ത്ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ചി​ട്ടുണ്ട്.