ത​ല​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Saturday, September 26, 2020 4:26 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തോ​ടെ ക്വാ​റന്‍റൈനി​ലേ​ക്ക് മാ​റി.

ക​ഴി​ഞ്ഞ ദി​വ​സം 20 പോ​ലീ​സു​കാ​ർ​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​മ്പ സ്റ്റേ​ഷ​നി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ന​ഗ​ര​ത്തി​ലെ 14 പേ​ർ​ക്കു​മാ​യി​രു​ന്നു രോ​ഗ​ബാ​ധ. തു​മ്പ സ്റ്റേ​ഷ​നി​ൽ മാ​ത്രം 17 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്.

ത​ല​സ്ഥാ​ന​ത്ത് അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന​തി​നി​ട​യി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി തി​രു​വ​ന​ന്ത​പു​രം മാ​റി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.