അപൂർവനേട്ടത്തിനുടമയായ സഹോദരങ്ങൾ
കേ​ര​ള സ്റ്റേ​റ്റ് റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​പൂ​ര്‍​വ നേ​ട്ടത്തിനുടമയായ സഹോദരങ്ങളാണ് ആ​കാ​ശും അ​ക്ഷ​യും. ക​ഴി​ഞ്ഞ ഒ​മ്പ​ത് മു​ത​ല്‍ കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ലാ​ണ് ഇവർ ഈ നേട്ടം കുറിച്ചത്. ‌

അ​ഞ്ച്-​ഏ​ഴ് വ​യ​സു​കാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച ഒ​ന്നാം ക്ലാ​സു​കാ​ര​നാ​യ ആ​കാ​ശ് (റോ​യി​ച്ച​ന്‍) സ്വ​ര്‍​ണ മെ​ഡ​ലോ​ടെ​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. വെ​ള്ളി മെ​ഡ​ലോ​ടെ​യാ​ണ് ഏ​ഴു മു​ത​ല്‍ ഒ​മ്പ​ത് വ​യ​സു​കാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ക്ഷ​യ് (തോ​മാ​ച്ച​ന്‍) വി​ജ​യി​ച്ച​ത്.

തോ​ട്ടു​വ ന​സ്ര​ത്തു​ഹി​ല്‍ ഡീ ​പോ​ള്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. ര​ണ്ട​ര വ​യ​സു മു​ത​ല്‍ ഇ​രു​വ​രും റോ​ള​ര്‍ സ്‌​കേ​റ്റിം​ഗി​ല്‍ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്. ട്രെ​യി​ന​റാ​യ കെ.​ടി. ജ​മാ​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പ​രി​ശീ​ല​നം തുടരുന്നത്.

ഡി​സം​ബ​ര്‍ പ​ത്തി​ന് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വി​ജ​യം കൊ​യ്യാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് ആ​കാ​ശും അ​ക്ഷ​യും.

കു​റു​പ്പ​ന്ത​റ ക​ക്ക​ത്തു​മ​ല പു​ലി​യ​ള​യി​ല്‍ സ​ലി​ത്ത് തോ​മ​സി​ന്‍റെ​യും അ​നു​വി​ന്‍റെയും മ​ക്ക​ളാ​ണ് ആ​കാ​ശും അ​ക്ഷ​യും.