അ​വി​ടു​ന്ന് ന​മ്മെ സ്നേ​ഹി​ച്ചു

ഫാ.​തോ​മ​സ്
കു​രി​ശി​ങ്ക​ൽ ഒ​സി​ഡി
പേ​ജ്: 72, വി​ല: ₹ 100
കാ​ർ​മ​ൽ ഇ​ൻ​ർ​നാ​ഷ​ണ​ൽ
പ​ബ്ലി​ഷിം​ഗ് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471 2327253

ദൈ​വി​ക​സ്നേ​ഹ​ത്തെ​ക്കു​റി​ച്ചു പ്ര​തി​പാ​ദി​ക്കു​ന്ന അ​വി​ട​ന്ന് ന​മ്മെ സ്നേ​ഹി​ച്ചു എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തെ അ​ധി​ക​രി​ച്ചു​ള്ള പ്ര​ശ്നോ​ത്ത​രി. 220 ഖ​ണ്ഡി​ക​ക​ളു​ള്ള ഈ ​പു​സ്ത​കം തി​രു​ഹൃ​ദ​യ​ഭ​ക്തി ആ​ഴ​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യു​ന്നു.

ശ്രീ ​ധ​ർ​മ​ച​ക്രം

വി.​പി. ജോ​ൺ​സ്
പേ​ജ്: 88, വി​ല: ₹ 150
ഈ​ലി​യ ബു​ക്സ്,
തൃ​ശൂ​ർ
ഫോ​ൺ: 9349966302

ശാ​ക്യ​കു​ല​ത്തി​ന്‍റെ രാ​ജ​മ​കു​ടം ഉ​പേ​ക്ഷി​ച്ചു സ​ന്യാ​സം വ​രി​ച്ച ശ്രീ ​ബു​ദ്ധ​ന്‍റെ ജീ​വ​ച​രി​ത്രം നോ​വ​ൽ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഗ്ര​ന്ഥ​ക​ർ​ത്താ​വ്. ശാ​ക്യ​കു​ല പ​ര​ന്പ​ര​യി​ലെ മ​ഹ​ത്തു​ക്ക​ൾ​ക്കു​കൂ​ടി ഇ​ടം കി​ട്ടു​ന്നു​വെ​ന്ന​താ​ണ് ഈ ​നോ​വ​ലി​ന്‍റെ പ്ര​ത്യേ​ക​ത. ബു​ദ്ധ​നെ അ​ടു​ത്ത​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു പ്ര​യോ​ജ​ന​പ്ര​ദം.

സ​ഹ​യാ​ത്രി​ക​ൻ

റ​വ.​ഡോ.
മാ​ത്യു ഡാ​നി​യ​ൽ
പേ​ജ്: 150, വി​ല: ₹ 180
സി​എ​സ്എ​സ് ബു​ക്സ്,
തി​രു​വ​ല്ല
ഫോ​ൺ: 8921380556

പു​തി​യ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ശൈ​ലി​യും ക​ന്പോ​ള​വ​ത്ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞ ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ളും വ​ർ​ഗീ​യ​ത​യ്ക്കു വ​ഴി​മാ​റു​ന്ന മ​താ​ത്മ​ക​ത​യും മ​ത്സ​രാ​ധി​ഷ്ഠി​ത ജീ​വി​ത​ത്തി​നു വേ​ണ്ടി മാ​ത്രം പ​രു​വ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ളും സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ വി​ത​യ്ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പു​സ്ത​കം വി​ല​യി​രു​ത്തു​ന്നു, ഒ​പ്പം പ്ര​കൃ​തി​യെ​ക്കു​റി​ച്ചും. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ര​സ​ത​ന്ത്ര​മാ​ണ് ഈ ​വ​രി​ക​ളി​ൽ.

വെ​ള്ളി​ത്തി​ര​യി​ലെ ക​റു​പ്പും വെ​ളു​പ്പും

വി​നാ​യ​ക് നി​ർ​മ​ൽ
പേ​ജ്: 272 വി​ല: ₹ 400
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

പു​തു സി​നി​മ​ക​ളു​ടെ പൊ​തു​ബോ​ധ​ത്തെ​യും സി​നി​മ​യി​ലെ ജീ​വി​ത​ത്തി​ന്‍റെ അ​തി​രു​ക​ളെ​യും അ​രു​തു​ക​ളെ​യും അ​പ​ഗ്ര​ഥി​ക്കു​ന്ന കൃ​തി. സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​ങ്ങ​ൾ, അ​വ​ത​ര​ണ​രീ​തി, പു​തു​ത​ല​മു​റ​യി​ൽ അ​വ സൃ​ഷ്ടി​ക്കു​ന്ന സ്വാ​ധീ​നം എ​ന്നി​വ​യെ​ല്ലാം പു​സ്ത​കം ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ വി​ല​യി​രു​ത്തു​ന്നു.

The Nicene Creed and The Council

Rev. Dr, R.C. Thomas
പേ​ജ്: 132 വി​ല: ₹ 210
സി​എ​സ്എ​സ് ബു​ക്സ്,
തി​രു​വ​ല്ല
ഫോ​ൺ: 8921380556

ക്രൈ​സ്ത​വ വി​ശ്വാ​സ​പ്ര​മാ​ണം ആ​ദ്യ​മാ​യി ക്രോ​ഡീ​ക​രി​ക്കു​ക​യും നി​ർ​വ​ചി​ക്കു​ക​യും ചെ​യ്ത നി​ഖ്യാ സൂ​ന​ഹ​ദോ​സ് ന​ട​ന്നി​ട്ട് ഇ​ക്കൊ​ല്ലം 1700 ആ​ണ്ടു​ക​ൾ. നി​ഖ്യാ സൂ​ന​ഹ​ദോ​സി​ന്‍റെ ച​രി​ത്ര പ​ശ്ചാ​ത്ത​ലം, വി​ശ്വാ​സ​പ്ര​മാ​ണ​ത്തി​ന്‍റെ വേ​ദ​പു​സ്ത​ക അ​ധി​ഷ്ഠാ​ന​ങ്ങ​ൾ, സൂ​ന​ഹ​ദോ​സി​ന്‍റെ സ​മ​കാ​ലി​ക പ്ര​സ​ക്തി എ​ന്നി​വ സ​മ്യ​ക്കാ​യി ച​ർ​ച്ച ചെ​യ്യു​ന്ന വി​ശി​ഷ്ട ഗ്ര​ന്ഥം. എ​ക്യു​മെ​നി​ക്ക​ൽ കാ​ഴ്ച​പ്പാ​ടി​ലു​ള്ള സ​ര​ള വ്യാ​ഖ്യാ​നം.

മാ​ന​വാ​ന​ന്ത​ര കാ​ല​വും ഇ​ട​യ ശു​ശ്രൂ​ഷ‍​യും

എ​ഡി: റ​വ.
ബോ​ബി മാ​ത്യു
പേ​ജ്: 108 വി​ല: ₹ 150
സി​എ​സ്എ​സ് ബു​ക്സ്,
തി​രു​വ​ല്ല
ഫോ​ൺ: 8921380556

മ​നു​ഷ്യ​കേ​ന്ദ്രീ​കൃ​ത​മാ​യി മാ​ത്രം പ്ര​പ​ഞ്ച​ത്തെ വീ​ക്ഷി​ക്കു​ക​യും സ​ക​ല​വി​ഭ​വ​ങ്ങ​ളും അ​തി​നാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രേ​യു​ള്ള ചെ​റു​ത്തു​നി​ൽ​പ്പാ​ണ് മാ​ന​വാ​ന​ന്ത​ര​കാ​ലം. അ​തി​ന്‍റെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ഗ്ര​ന്ഥം.