റെയിൽവേയിൽ ടെക്നിഷൻ ഗ്രേഡ് 1 സിഗ്നൽ, ടെക്നിഷൻ ഗ്രേഡ് III തസ്തികകളിലെ 6238 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം ആർആർബിയിൽ 197 ഒഴിവ്. ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിജ്ഞാപന നമ്പർ: 02/2025
ഒഴിവ്, പ്രായം, ശമ്പളം; ടെക്നിഷൻ ഗ്രേഡ് III; 6055; 18-30, 19,900. ടെക്നിഷൻ ഗ്രേഡ് I സിഗ്നൽ (183): 18-33, 29,200.
യോഗ്യത
ടെക്നിഷൻ ഗ്രേഡ് I സിഗ്നൽ: ഫിസിക്സ്/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ഐടി/ ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലൊന്നിൽ എൻജിനിയറിംഗ് ബിരുദം/ എൻജിനിയറിംഗ് ഡിപ്ലോമ ബിഎസ്സി ബിരുദം.
ടെക്നിഷൻ ഗ്രേഡ് III: പത്താം ക്ലാസ് ജയവും താഴെപ്പറയുന്ന ട്രേഡുകളിലൊന്നിൽ എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ/അപ്രന്റിസ്ഷിപ് കോഴ്സും.
ട്രേഡുകൾ: ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക്സ് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് മെക്കട്രോണിക്സ്/മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ വെൽഡർ/മെഷിനിസ്റ്റ്/ ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ/ ഫൗൺട്രിമാൻ/
പാറ്റേൺ മേക്കർ/മൗൾഡർ (റിഫ്രാക്ടറി)/ ഫിറ്റർ (സ്ട്രക്ചറൽ)/കാർപെന്റർ/ പ്ലംബർ/ പൈപ്പ് ഫിറ്റർ/മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /വയർമാൻ/ ഇലക്ട്രോണിക് മെക്കാനിക്/മെക്കാനിക് പവർ ഇലക്ട്രോണിക്സ് /
മെക്കാനിക് ഡീസൽ/മെക്കാനിക് (റിപ്പയർ ആൻഡ് മെയിന്റനൻസ് ഓഫ് ഹെവി വെഹിക്കിൾസ്)/മെക്കാനിക് ഓട്ടമൊബൈൽ (അഡ്വാൻസ്ഡ് ഡീസൽ എൻജിൻ)/മെക്കാനിക് മോട്ടോർ വെഹിക്കിൾ/ട്രാക്ടർ മെക്കാനിക്/പെയിന്റർ (ജനറൽ)/
മെക്കാനിക് (എച്ച്ടി, എൽടി എക്വിപ്മെന്റ്സ് ആൻഡ് കേബിൾ ജോയിന്റിംഗ്)/ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾ/ റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്/ മെഷിനിസ്റ്റ് ഗ്രൈൻഡർ/വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്/
വെൽഡർ സ്ട്രക്ചറൽ/ വെൽഡർ പൈപ്/ വെൽഡർ (ടിഗ്മിഗ്) വെൽഡർ ഫാബ്രിക്കേഷൻ ആൻഡ് ഫിറ്റിംഗ് മെറ്റീരിയൽ ഹാൻഡ്ലിംഗ് എക്വിപ്മെന്റ് കം ഓപ്പറേറ്റർ/ ട്രെയിൻ ഓപ്പറേറ്റർ/ ഓപ്പറേറ്റർ ലോക്കോമോട്ടീവ് ആൻഡ് റെയിൽ ക്രെയിൻസ്/
ഫർണിച്ചർ ആൻഡ് കാബിനറ്റ് മേക്കർ/ സിഎൻസി പ്രോഗ്രാമർ കം ഓപ്പറേറ്റർ/ മിൽറൈറ്റ് മെയിന്റനൻസ് മെക്കാനിക്/ ഡൊമസ്റ്റിക് പെയിന്റർ/ഇൻഡസ്ട്രിയൽ പെയിന്റർ/ ടെയ്ലർ ജനറൽ അപ്ഹോൾസ്റ്റർ/ കട്ടിംഗ് ആൻഡ് സ്വീയിംഗ് സ്വീയിംഗ് ടെക്നോളജി/ ഡ്രസ് മേക്കിംഗ്/ ഡിസൈൻ ആൻഡ് മാസ്റ്റർ കട്ടർ.
ഫീസ്: 500. ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്കു 400രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും.
ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും. ഓൺലൈനായി ഫീസടയ്ക്കക്കണം. തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന.
പ്രധാന വെബ്സൈറ്റുകൾ: ആർആർബി തിരുവനന്തപുരം: www rrbthiruvananthapuram.gov.in, ആർആർബി ചെന്നൈ: www.rrbchennai.gov.in, ആർആർബി മുംബൈ: www.rrbmumbai.gov.in