ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച് ആ​ലി​യ ഭ​ട്ട്. കാ​ൻ റെ​ഡ് കാ​ർ​പ​റ്റി​ലാ​യി​രു​ന്നു ന​ടി ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള റോ​ഷ​നൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഫ​ഹ​ദി​നൊ​പ്പ​മാ​ണെ​ന്നും ആ​ലി​യ പ​റ​ഞ്ഞു. കാ​ന്‍ രാ​ജ്യാ​ന്ത​ര മേ​ള​യ്ക്കെ​ത്തി​യ താ​രം ബ്രൂ​ട്ട് ഇ​ന്ത്യ​യോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന​ത്.

ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള ഏ​തെ​ങ്കി​ലും പ്രാ​ദേ​ശി​ക സം​വി​ധാ​യ​ക​രോ അ​ഭി​നേ​താ​ക്ക​ളോ ഉ​ണ്ടോ എ​ന്നാ​യി​രു​ന്നു ആ​ലി​യ​യോ​ടു​ള്ള ചോ​ദ്യം. ഇ​തി​ന് ഉ​ത്ത​രം ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ലി​യ ഫ​ഹ​ദി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

""അ​ങ്ങ​നെ (പ്രാ​ദേ​ശി​ക​മെ​ന്ന്) വേ​ര്‍​തി​രി​ച്ച് കാ​ണാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കോ​വി​ഡ് കാ​ലം എ​ന്നെ പ​ഠി​പ്പി​ച്ച​ത് ഞ​ങ്ങ​ളെ​ല്ലാം ഒ​ന്നാ​ണ് എ​ന്ന​താ​ണ്.

അ​ന്ത​ര്‍​ദേ​ശീ​യ​മാ​യ ഒ​രു പ്ലാ​റ്റ്‍​ഫോ​മി​ലേ​ക്ക് (ഒ​ടി​ടി) എ​ല്ലാ ത​ര​ത്തി​ലു​ള്ള ഉ​ള്ള​ട​ക്ക​ത്തി​നും പ്ര​കാ​ശ​നം ല​ഭി​ക്കു​ന്നു എ​ന്ന​ത് ഇ​ന്നി​ന്‍റെ വ​ലി​യ നേ​ട്ട​മാ​ണ്. ഉ​ള്ള​ട​ക്കം കൊ​റി​യ​നോ ജാ​പ്പ​നീ​സോ മ​ല​യാ​ള​മോ പ​ഞ്ചാ​ബി​യോ ക​ന്ന​ഡ​യോ ആ​വ​ട്ടെ, ഇ​ന്ന് അ​വ എ​ല്ലാ​വ​ര്‍​ക്കും കാ​ണാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്നു. ഓ​സ്‍​ക​ര്‍ ല​ഭി​ച്ച ഫി​ലി​പ്പീ​ന്‍​സി​ല്‍ നി​ന്നു​ള്ള ഒ​രു അ​നി​മേ​റ്റ​ഡ് പ്രൊ​ഡ​ക്ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഞാ​ന്‍ ക​ണ്ടി​രു​ന്നു.

അ​തി​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ല്‍ എ​നി​ക്ക് സ​ന്തോ​ഷം തോ​ന്നി, ആ​ലി​യ പ​റ​ഞ്ഞു. ഇ​നി നി​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നാ​ല്‍ ക​ഴി​വു​റ്റ ഒ​രു​പാ​ട് അ​ഭി​നേ​താ​ക്ക​ള്‍ ഇ​വി​ടെ​യു​ണ്ട്. ഡാ​ര്‍​ലിം​ഗ്സ് എ​ന്ന ചി​ത്ര​ത്തി​ല്‍ റോ​ഷ​ന്‍ മാ​ത്യു​വി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നു​ള്ള ഭാ​ഗ്യം എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ നേ​ര​ത്തേ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ ഹി​ന്ദി​യി​ലും ത​രം​ഗം തീ​ര്‍​ക്കു​ന്നു​ണ്ട്. എ​നി​ക്ക് ഏ​റെ ബ​ഹു​മാ​ന​മു​ള്ള ഒ​രാ​ളാ​ണ് ഫ​ഹ​ദ് ഫാ​സി​ല്‍. അ​തി​ഗം​ഭീ​ര ന​ട​നാ​ണ് അ​ദ്ദേ​ഹം. ആ​വേ​ശം എ​ന്‍റെ പ്രി​യ​പ്പെ​ട്ട സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ്. അ​ദ്ദേ​ഹ​വു​മൊ​ത്ത് അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്."- ആ​ലി​യ പ​റ​ഞ്ഞു