ജയിംസ് ഗണ്ണിന്റെ ‘സൂപ്പർമാൻ’ ആദ്യ ട്രെയിലർ
Saturday, December 21, 2024 10:31 AM IST
സംവിധായകൻ ജയിംസ് ഗണ്ണ് ഒരുക്കുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പർമാൻ ട്രെയിലർ എത്തി. യുവനടൻ ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. ട്രെയിലറിൽ സൂപ്പർമാന്റെ ഒറിജിനൽ സൗണ്ട് ട്രാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.
വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. മിസ്റ്റർ ടെറിഫിക്, മെറ്റമോർഫോ, ഗ്രീൻ ലാന്റേൺ, ഹോക്ഗേൾ തുടങ്ങിയ കഥാപാത്രങ്ങളും ഈ സൂപ്പർമാൻ സിനിമയിലുണ്ട്. സൂപ്പർമാന്റെ സൂപ്പർഹീറോ നായക്കുട്ടിയായ ക്രിപ്റ്റൊ ആകും സിനിമയിലെ മറ്റൊരു ആകർഷണം.
ഡിസി സ്റ്റുഡിയോസ് നിർമിച്ച് വാർണർ ബ്രദേഴ്സ് വിതരണം ചെയ്യുന്ന സിനിമ അടുത്ത വർഷം ജൂലൈ 11ന് തിയറ്ററുകളിലെത്തും.