പവന് 400 രൂപ വര്‍ധിച്ചു
Saturday, July 19, 2025 12:15 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,150 രൂപയും പവന് 73,200 രൂപയുമായി.
ഇന്നലെ രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഉച്ചയ്ക്കുശേഷമാണ് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.