പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി
1576847
Friday, July 18, 2025 6:25 AM IST
നെയ്യാറ്റിന്‍കര : അതിയന്നൂർ പഞ്ചായത്തിലെ യുഡിഎഫ് ഭരണത്തിനെതിരെ വിവിധ ആരോപണങ്ങള്‍ നിരത്തി സിപിഎം അതിയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, വി. രാജേന്ദ്രന്, കെ. സോമൻ, സുനിതാറാണി, അശ്വതി ചന്ദ്രന്, കെ. ഗോപി മുതലായവര്‍ സംബന്ധിച്ചു.