ബൈ, ബൈ... ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത്
Tuesday, July 15, 2025 4:18 PM IST
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ ഒരിക്കലെങ്കിലും തകരാര്‍ നേരിട്ടിട്ടുണ്ടാവും. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായാല്‍ നീല നിറത്തിലുള്ള സ്ക്രീന്‍ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
എന്തെങ്കിലും കാരണത്താല്‍ വിന്‍ഡോസ് ഷട്ട്ഡൗണ്‍ ആവുകയോ അപ്രതീക്ഷിതമായി റീസ്റ്റാര്‍ട്ട് ആവുകയോ ചെയ്താല്‍ ഡാറ്റ നഷ്ടപ്പെടാതിരിക്കാന്‍ വിന്‍ഡോസിലുള്ള ഒരു സുരക്ഷാ സംവിധാനമാണിത്. ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എന്നറിയപ്പെടുന്ന ഈ സംവിധാനം ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുകയാണ്.
നീല സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ദുഃഖത്തിന്റെ സ്മൈലിക്കും ക്യുആര്‍ കോഡിനും എറര്‍ മെസേജിനും പകരം കറുത്ത സ്ക്രീനില്‍ എറര്‍ മെസേജ് മാത്രം കൊണ്ടുവരുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം.
കംപ്യൂട്ടര്‍ സംവിധാനത്തിലെ എറര്‍ എളുപ്പത്തില്‍ മനസിലാക്കാനുള്ള സംവിധാനവും ഈ സ്ക്രീനിലുണ്ടാകും. യൂസര്‍ ഇന്റര്‍ഫേസ് കൂടുതല്‍ ലളിതമാക്കുന്നതിനാണ് മാറ്റമെന്നാണ് കമ്പനിയുടെ അവകാശവാദം.
വിന്‍ഡോസ് 11 ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത ആഴ്ചകളിലെ അപ്ഡേറ്റില്‍ ഇവയെത്തുമെന്നാണ് റിപ്പോര്‍ട്ട്. കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്രതീക്ഷിതമായി തകരാറിലാകുന്നത് തടയാനുള്ള സംവിധാനങ്ങളും പുതിയ അപ്ഡേറ്റിലുണ്ടാകും.
ഇതിനായി ക്വിക്ക് മെഷീന് റിക്കവറി സംവിധാനവും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. തകരാറിലായാല്‍ കംപ്യൂട്ടര്‍ സ്വയം ക്ലൗഡിലെത്തി പരിഹാരം കണ്ടെത്തും.