കെ.ജി. രവീന്ദ്രൻ നായർക്ക് സ്വീകരണം നൽകി
1576846
Friday, July 18, 2025 6:25 AM IST
നെടുമങ്ങാട്: ഗ്രന്ഥശാലാ പ്രവർത്തകൻ കെ.ജി. രവീന്ദ്രൻ നായർക്ക് വെള്ളനാട് പൗരാവലി സ്വീകരണം നൽകി. കവി കൊച്ചുനാരായണപിള്ള യോഗം ഉദ്ഘാടനം ചെയ്തു.
കരുണാസായി ഡയറക്ടർ ഡോ. എൽ.ആർ. മധുജൻ, അമ്പാടി ഡയറി എംഡി ജെ. മഹേന്ദ്രൻ നായർ, ഡെയിൽ വ്യൂ ഡയറക്ടർ ഡിബിൻദാസ്, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം വിനോബാ താഹ,
വെള്ളനാട് പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് സുകുമാരൻ, എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി. ശ്രീകുമാരൻ നായർ, റിട്ട.കേണൽ നാഗേഷ്, മുണ്ടേല ഹരിഹരൻ, പ്രസന്നകുമാർ, ഡോ. എം. മധുസൂദനൻ നായർ, മ്യൂസിക് സ്കൂൾ ഡയറക്ടർ ഡോ. വി. വിനീത തുടങ്ങിയവർ സംസാരിച്ചു. കെ.ജി. രവീന്ദ്രൻ നായർ സ്വീകരണത്തിനു നന്ദി പറഞ്ഞു.