ഇസ്ലാംപുർ ഇനി ഈശ്വർപുർ
Saturday, July 19, 2025 2:12 AM IST
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഇസ്ലാംപുരിന്റെ പേര് ഈശ്വർപുർ എന്നാക്കുമെന്നു സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നു ഭക്ഷ്യ ,സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ പറഞ്ഞു. ഇസ്ലാംപുരിന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാൻ ആണ് ആവശ്യമുന്നയിച്ചത്.