ചെ​വികൾ ച​ലി​പ്പിച്ച് അലനോവ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ
വ​ഴി​ച്ചാ​ൽ സ്വ​ദേ​ശി അ​ല​നോ​വി​ന് ചെ​വി ച​ലി​പ്പി​ക്ക​ലി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡിൽ സ്ഥാനം പിടിച്ചു.

പ​ള്ള​ത്ത് വീ​ട്ടി​ൽ മെ​യ്മോ​ളു​ടെ മ​ക​നും ക​റു​കു​റ്റി എ​ട​ക്കു​ന്ന് നൈ​പു​ണ്യ പ​ബ്ലി​ക് സ്്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​മാ​യ അ​ല​നോ​വ് മാ​ർ​ട്ടി​ൻ ബൈ​ജു​വാ​ണ് ചെ​വി ച​ലി​പ്പി​ക്ക​ലി​ൽ പു​തി​യ റിക്കാർ​ഡ് സ്ഥാ​പി​ച്ച​ത്.

30 സെ​ക്ക​ന്‍ഡിൽ ഇ​രു​ചെ​വി​ക​ളും 99 ത​വ​ണ ച​ലി​പ്പി​ച്ചാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡി​ൽ സ്ഥാ​നം പി​ടി​ച്ച​ത്.

പതിനേഴുകാരനായ അ​ല​നോ​വ് ടീ​നേ​ജ് വി​ഭാ​ഗ​ത്തി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ളി​ൽ ചെ​വി ച​ലി​പ്പി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ 19 നാ​ണ് അ​ല​നോ​വ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.